‘മൗനരാഗത്തിലെ കല്യാണി ആണോ ഇത്!! സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ഐശ്വര്യ റാംസെ..’ – ഫോട്ടോസ് കാണാം

‘മൗനരാഗത്തിലെ കല്യാണി ആണോ ഇത്!! സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ഐശ്വര്യ റാംസെ..’ – ഫോട്ടോസ് കാണാം

ഊമയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. കല്യാണി എന്ന ഊമയായ പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും പ്രതിസന്ധികളുമെല്ലാമാണ് സീരിയലിന്റെ ഇതിവൃത്തം. രണ്ട് വർഷത്തോളമായി ടെലിവിഷൻ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പര തന്നെയാണ് ഏഷ്യാനെറ്റിൽ മൗനരാഗം.

അതിലെ കല്യാണിയെ പോലെ തന്നെ മറ്റ് കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. എഴുനൂറിൽ അധികം എപ്പിസോഡുകൾ കഴിഞ്ഞ സീരിയലിൽ കല്യാണിയായി അഭിനയിക്കുന്നത് ഒരു മലയാളിയായ താരമല്ല എന്നതും ശ്രദ്ധേയമാണ്. ഐശ്വര്യ റാംസെ എന്ന തമിഴ് നടിയാണ് കല്യാണിയായി പ്രേക്ഷകരെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഐശ്വര്യയുടെ ആദ്യ സീരിയലുമാണ് ഇത്.

തമിഴിൽ 2017 മുതൽ അഭിനയിക്കുന്ന ഐശ്വര്യ, കൂടുതൽ ആരാധകരെ നേടിയത് പക്ഷേ മൗനരാഗത്തിൽ അഭിനയിച്ച ശേഷമാണ്. കുലൈദൈവം എന്ന തമിഴ് പരമ്പരയിലൂടെയാണ് ഐശ്വര്യ സീരിയലിലേക്ക് എത്തുന്നത്. അതിന് ശേഷം തമിഴിൽ തന്നെ, കല്യാണ വീട്, സുമംഗലി തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ച ശേഷമാണ് ഐശ്വര്യ റാംസെ മലയാള ടെലിവിഷൻ രംഗത്തേക്ക് എത്തുന്നത്.

മൗനരാഗം കൂടാതെ തമിഴിൽ ഭാരതീദാസൻ കോളനി എന്ന പരമ്പരയും ഐശ്വര്യ ചെയ്യുന്നുണ്ട്. അതെ സമയം ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുതിയ ഫോട്ടോസ് ശ്രദ്ധനേടുകയാണ്. സീരിയലുകളിൽ തനി നാട്ടിൻപുറത്തുകാരി ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഐശ്വര്യ അൽപ്പം മോഡേൺ ആണെന്ന് ഇതിന് മുമ്പും തെളിയിച്ചിട്ടുണ്ട്. പുതിയ ഫോട്ടോസിലും സ്റ്റൈലിഷായിട്ടാണ് ഐശ്വര്യ തിളങ്ങിയത്.

CATEGORIES
TAGS