‘ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല, പൃഥ്വിരാജിന്റെ കടുത്ത ആരാധിക..’ – കൃഷ്ണകുമാറിനെ തള്ളി അഹാന

‘ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല, പൃഥ്വിരാജിന്റെ കടുത്ത ആരാധിക..’ – കൃഷ്ണകുമാറിനെ തള്ളി അഹാന

തന്റെ മകൾ അഹാനയെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് മാറ്റിയെന്ന് ആരോപിച്ച് ഈ കഴിഞ്ഞ ദിവസം കൃഷ്ണകുമാർ രംഗത്ത് വന്നിരുന്നു. പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിൽ നിന്ന് ഒഴിവാക്കി എന്നായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. ഇപ്പോഴിതാ അച്ഛന്റെ വാക്കുകളെ മകൾ അഹാന തള്ളി പറഞ്ഞിരിക്കുകയാണ്.

ബി.ജെ.പികാരന്റെ മകളായതുകൊണ്ട് അഹാനയെ സിനിമയിൽ നിന്ന് മാറ്റിനിർത്തുന്ന എന്നായിരുന്നു കൃഷ്ണകുമാർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ താൻ ഒന്നും സംസാരിച്ചിട്ടില്ലായെന്നും കുറ്റപ്പെടുത്തിയിട്ടില്ലായെന്നും പറഞ്ഞയാളുകൾക്ക് താനുമായി ബന്ധമുണ്ടാവാം എന്നുമൊക്കെയാണ് അഹാന മറുപടി നൽകിയത്.

ഇത് കൂടാതെ താൻ പൃഥ്വിരാജിന്റെ കടുത്ത ആരാധിക കൂടിയാണെന്നും അഹാന ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിലൂടെ പറഞ്ഞു. അഹാനയുടെ വാക്കുകൾ, ‘ഞാൻ ഒന്നും പറഞ്ഞിട്ടില്ല. സംസാരിക്കുന്ന ആളുകൾക്ക് ഞാനുമായി ബന്ധമുണ്ടായേക്കാം.. അത് എപ്പോഴും വേറെയൊരു വ്യക്തിയുടെ അഭിപ്രായമാണ്. എനിക്ക് ഈ നാടകവുമായി യാതൊരു ബന്ധവുമില്ല.

ഞാനിപ്പോൾ പോണ്ടിച്ചേരിയിലാണ്, എല്ലാത്തിൽ നിന്നും വഴിമാറി നിക്കുന്നു. എല്ലാവർക്കും വ്യക്തത കിട്ടാൻ വേണ്ടി ഞാൻ പറയുകയാണ്. പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ് ഞാനെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതല്ലായെന്ന് കാണിക്കുന്ന ദേഷ്യം വരുത്തുന്ന വാർത്തകൾ കൊണ്ടുവരാതെ ഇരിക്കുക. പൃഥ്വിരാജ് നടനായ നാൾമുതൽ അദ്ദേഹത്തിന്റെ വലിയ ഫാനാണ് ഞാൻ.

അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ വിചിത്രമാണ് ഈ കാര്യങ്ങൾ. നമ്മുക്ക് സത്യത്തിൽ യാതൊരു പങ്കും കാണില്ല. എന്നിട്ടും ഇത്തരം സർക്കിളിലേക്ക് നമ്മളെ വലിച്ചിടുന്നു. ഈ സംഭവത്തെ കുറിച്ച് നിങ്ങൾക്ക് അറിയില്ലയെങ്കിൽ ദയവുചെയ്ത എന്തുപറ്റിയെന്ന് എനിക്ക് മെസ്സേജ് അയച്ചു ചോദിക്കരുത്. ഞാൻ കണ്ടത്തിൽ ഏറ്റവും ബഹുമാനം അർഹിക്കുന്ന ആളാണ് പൃഥ്വിരാജ്.

ഈ അവസ്ഥയിൽ ഏറ്റവും കൂടുതൽ പിന്തുണച്ചതും അദ്ദേഹമാണ്. തെറി വിളിക്കാൻ വരുന്നവർ ലെഫ്റ് ആണെങ്കിലും റൈറ്റ് ആണെങ്കിലും ആദ്യം നേരെ നോക്കുക.. ക്ലാരിറ്റിയോട് കാര്യങ്ങൾ നോക്കുക എന്നിട്ട് തെറി വിളിക്കാൻ പോവുക. ഞാൻ യാതൊരു വിധ പ്രൊഫഷണൽ പ്രശ്‌നങ്ങളും നേരിട്ടില്ല.. ഞാൻ ആരെയും കുട്ടിപ്പെടുത്തിയിട്ടില്ല..’, അഹാന വീഡിയോയിലൂടെ പറഞ്ഞു.

CATEGORIES
TAGS