‘ജിമ്മിൽ പോയിട്ട് വർക്ക് ഔട്ട് ചെയ്യാൻ മടി? പോരാളികൾ അങ്ങനെയല്ല ചെയ്യണ്ടത്..’ – പോസ്റ്റുമായി അഹാന കൃഷ്ണ

‘ജിമ്മിൽ പോയിട്ട് വർക്ക് ഔട്ട് ചെയ്യാൻ മടി? പോരാളികൾ അങ്ങനെയല്ല ചെയ്യണ്ടത്..’ – പോസ്റ്റുമായി അഹാന കൃഷ്ണ

നടന്മാരെ പോലെ തന്നെ മലയാള സിനിമയിൽ ഇപ്പോൾ ഫിറ്റ്നെസ്സിന് ശ്രദ്ധകൊടുക്കുന്ന നടിമാരാണ് കൂടുതൽ ഉള്ളത്. യുവനടിമാർ ജിമ്മിൽ പോവുകയും തങ്ങളുടെ ശരീരസൗന്ദര്യം ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. കല്യാണം കഴിഞ്ഞാൽ പലരും നായികമാരായി പിന്നെ സിനിമയിൽ കാണാത്തതും ഇത്തരത്തിൽ ശരീര ഫിറ്റ് അല്ലാത്തതുകൊണ്ടാവാം.

സോഷ്യൽ മീഡിയയിലെ വൈറൽ സിനിമാനടിയായ അഹാന ജിമ്മിൽ പോവുകയും വർക്ക് ഔട്ട് ചെയ്യുകയും ചെയ്യാറുണ്ട്. അടുത്തിടെ കോവിഡ് പോസിറ്റീവ് ആയ താരം പുറംലോകമായി അധികം ബന്ധങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ആ സമയത്ത് ജിമ്മിൽ പോകാൻ പറ്റാത്തതുകൊണ്ട് തന്നെ വീട്ടിൽ വർക്ക് ഔട്ടോക്കെ ചെയ്യുന്ന വീഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ കോവിഡ് നെഗറ്റീവ് ആയ ശേഷം വീണ്ടും ജിമ്മിൽ പോയി തുടങ്ങിയിരിക്കുകയാണ് താരം. ജിമ്മിൽ ഇരിക്കുന്ന ചിത്രം താരം പോസ്റ്റ് ചെയ്തു. അൽപ്പം മടി പിടിച്ച് ജിമ്മിൽ ഇരിക്കുന്ന ചിത്രം കണ്ട് ധാരാളം ആരാധകർ ഇതെന്ത് പറ്റിയെന്ന് ചോദിക്കുന്നുണ്ട് പോസ്റ്റിന് താഴെ. ഫോട്ടോയോടൊപ്പം ഒരു ചെറിയ കുറിപ്പും താരം എഴുതിയിട്ടുണ്ട്.

‘ഞാൻ ഉറക്കം ഉണരാൻ ആഗ്രഹിക്കാത്ത ആ ദിവസങ്ങളിലൊന്നാണ് ഇന്ന്. എനിക്ക് ചെയ്യേണ്ടത് പുതപ്പിനടിയിൽ ചുരുണ്ടുകൂടി ദിവസം മുഴുവൻ കിടക്കുകയെന്നത് മാത്രമാണ്. പക്ഷെ അപ്പോൾ ഞാൻ ഓർത്തു.. അതല്ല വിജയികൾ ചെയ്യുന്നത്. ശരിയല്ലേ?’, അഹാന കുറിച്ചു. നടൻ സണ്ണി വെയ്ൻ ഫോട്ടോയ്ക്ക് ‘യെസ്.. പോരാളി’ എന്ന കമന്റ് ഇട്ടിട്ടുണ്ട്.

CATEGORIES
TAGS