‘ഇതാരാ പിടക്കുന്ന മീനോ മത്സ്യകന്യകയോ! ക്യൂട്ട് ലുക്കിൽ നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു കഴിഞ്ഞ താരമാണ് നടി അഹാന കൃഷ്ണ. അഭിനയം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർ എന്നീ രീതിയിൽ അറിയപ്പെടുന്ന അഹാന യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണെന്ന് താരത്തിനെ ഫോളോ ചെയ്യുന്നവർക്ക് അറിയാവുന്ന കാര്യമാണ്. വെക്കേഷൻ ട്രിപ്പുകൾ ഇടയ്ക്കിടെ നടത്താറുള്ള ഒരാളുകൂടിയാണ് അഹാന കൃഷ്ണ.

ഇപ്പോൾ തന്നെ അമ്മയ്ക്ക് അനിയത്തിമാർക്കും ഒപ്പം തായ്‌ലൻഡിൽ പോയിരിക്കുകയാണ് അഹാന. അവിടെ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഒരു മത്സ്യകന്യകയെ പോലെയുള്ള വസ്ത്രങ്ങൾ ധരിച്ചാണ് അഹാന തിളങ്ങിയത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റായ ഒരു ഡയലോഗ് ആണ് ആരാധകരിൽ ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.

“ഇതാര പിടക്കുന്ന മീനോ” എന്ന വൈറൽ ഷോർട്ട് ഫിലിമിലെ ഡയലോഗ് ആണ് ചിത്രങ്ങൾക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. നടി റീനു തോമസ് മത്സ്യകന്യകയെ പോലെ തന്നെയുണ്ടെന്ന് കമന്റും ഇട്ടിട്ടുണ്ട്. ഓർക്കിഡ് ഡിസൈൻസിന്റെ മെർമെയ്‌ഡ്‌ ഗൗൺ ആണ് അഹാന ധരിച്ചിരിക്കുന്നത്. അഹാനയ്ക്ക് ഒപ്പം അമ്മയും അനിയത്തിമാരായ ഇഷാനിയും ഹൻസികയും യാത്രയിൽ ഒപ്പമുണ്ടായിരുന്നു.

ഇവരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. തായ്‌ലൻഡിലെ ഫി ഫി ദ്വീപിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പാച്ചും അത്ഭുതവിളക്കും എന്ന സിനിമയാണ് അഹാനയുടെ അവസാനം പുറത്തിറങ്ങിയത്. അതിൽ ഒരു ചെറിയ കമിയോ റോളിലാണ് അഹാന അഭിനയിച്ചത്. ചെറുതാണെങ്കിലും കൂടിയും ഐശ്വര്യ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി തന്നെ അഹാന അവതരിപ്പിച്ചിട്ടുണ്ട്.