‘അഭിമാനത്തോടെ എന്റേത്..! പോളോ ജി.ടി സ്വന്തമാക്കി നടി തൻവി റാം..’ – സന്തോഷം പങ്കുവച്ച താരം

‘അഭിമാനത്തോടെ എന്റേത്..! പോളോ ജി.ടി സ്വന്തമാക്കി നടി തൻവി റാം..’ – സന്തോഷം പങ്കുവച്ച താരം

സൗബിനും നടി നസ്രിയയുടെ അനിയനുമായ നവീനും പ്രധാന വേഷത്തിൽ എത്തിയ ‘അമ്പിളി’ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി തൻവി റാം. അമ്പിളിയിലെ ടീന കഥാപാത്രം അത്ര മനോഹരമായിട്ടാണ് താരം അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ വീണ്ടും നല്ല അവസരങ്ങൾ താരത്തെ തേടിയെത്തി.

പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത് കൂടാതെ ഇപ്പോൾ മറ്റൊരു സന്തോഷ നിമിഷം താരത്തിന്റെ ജീവിതത്തിൽ വന്നെത്തിയിരിക്കുകയാണ്. സ്വന്തമായി ഒരു കാർ സ്വന്തമാക്കുക എന്നത് നമ്മളിൽ പലരുടെയും ആഗ്രഹമാണ്. ആ ആഗ്രഹമാണ് ഇപ്പോൾ തൻവി നിറവേറ്റിയിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസമാണ് ഐശ്വര്യ ലക്ഷ്മി പുതിയ ബെൻസ് വാങ്ങിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൻവിയും ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുന്നത്.

വോൾക്സ്‌വാഗൻ പോളോ ജി.ടിയാണ് തൻവി വാങ്ങിയത്. ഏകദേശം 12 ലക്ഷം രൂപയാണ് വാഹനത്തിന്റെ കേരളത്തിലെ വില. പെൺകുട്ടികൾക്ക് ഏറെ ഇഷ്ടപെട്ട വാഹനങ്ങളിൽ ഒന്നായിട്ടാണ് പോളോ ജി.ടിയെ കണക്കാക്കപ്പെടുന്നത്. 15-16 കെ.എം ആണ് കാറിന്റെ മൈലേജ്. കുടുംബത്തോടൊപ്പം കാറിന്റെ താക്കോൽ വാങ്ങിക്കുന്ന ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘അഭിമാനത്തോടെ എന്റേത്..’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

നടി അമേയ മാത്യുവും കുറച്ച് നാൾ മുമ്പ് ഈ കാർ തന്നെ വാങ്ങിയിരുന്നു. അമ്പിളിയ്ക്ക് ശേഷം തൻവി അഭിനയിച്ചത് കപ്പേള എന്ന സിനിമയിലായിരുന്നു. അതിൽ നായിക റോൾ അല്ലായിരുന്നെങ്കിൽ കൂടിയും മികച്ചയൊരു കഥാപാത്രമായിരുന്നു. ഇപ്പോഴിതാ ജയസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ജോൺ ലൂതർ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം.

CATEGORIES
TAGS