‘കബഡിയുടെ ഉദ്ഘാടനത്തിന് എത്തി, കളത്തിൽ ഇറങ്ങി കൈയടി നേടി നടി റോജ..’ – വീഡിയോ കാണാം

‘കബഡിയുടെ ഉദ്ഘാടനത്തിന് എത്തി, കളത്തിൽ ഇറങ്ങി കൈയടി നേടി നടി റോജ..’ – വീഡിയോ കാണാം

തമിഴ്, തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് വലിയ ഓളമുണ്ടാക്കിയ ഒരു നടിയായിരുന്നു റോജ. തെലുങ്ക് ചിത്രമായ പ്രേമ തപസ്സു എന്ന ചിത്രത്തിലൂടെ അരങ്ങേറി ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് റോജ. തമിഴിലാണ് കൂടുതൽ സിനിമകൾ താരം അഭിനയിച്ചിട്ടുള്ളത്. പിന്നീട് തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ സംവിധായകനെ തന്നെ ജീവിതപങ്കാളിയുമാക്കി റോജ.

റോജയുടെ ആദ്യ തമിഴ് ചിത്രമായ ‘ചെമ്പരത്തി’ സംവിധാനം ചെയ്ത ആർ.കെ സെൽവമണി ആണ് താരത്തിനെ വിവാഹം ചെയ്തത്. ഇരുവർക്കും അതിൽ രണ്ട് കുട്ടികളുമുണ്ട്. മലയാളികൾക്കും സുപരിചിതയാണ് റോജ. സുരേഷ് ഗോപി നായകനായ ഗംഗോത്രി എന്ന സിനിമയിലൂടെയാണ് റോജ മലയാളത്തിലേക്ക് വരുന്നത്.

പക്ഷേ പ്രേക്ഷക ശ്രദ്ധ നേടിയത് മലയാളി മാമൻ വണക്കം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ്. അതിലെ പാർവതി എന്ന തമിഴ് പെൺകുട്ടിയെ അത്ര പെട്ടന്നൊന്നും മലയാളികൾ മറന്നിട്ടുണ്ടാവില്ല. റോജയുടെ മൂന്നാമത്തെ മലയാള ചിത്രം ജമ്നാപ്യാരി ആയിരുന്നു. രാഷ്ട്രീയത്തിലും കരുത്ത് തെളിയിച്ചിട്ടുള്ള ഒരാളാണ് റോജ.

റോജ കബഡി കളിച്ച് കാണികളുടെ കൈയടി നേടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ചിറ്റൂരിലെ അന്തർ ജില്ലാ കബഡി ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു റോജ. കുട്ടികാലത്ത് താനും കബഡി കളിച്ചിരുന്ന കാര്യം റോജ ഉദ്‌ഘാടനത്തിന് ഇടയിൽ പ്രസംഗിച്ചു. അതോടെ റോജ കൂടി മത്സരത്തിൽ പങ്കെടുക്കാൻ സംഘാടകർ ആവശ്യപ്പെട്ടു.

കളത്തിൽ ഇറങ്ങിയ റോജയുടെ കളി കണ്ട് നാട്ടുകാർ കൈയടിക്കുകയും വിസിൽ അടിക്കുകയും ചെയ്തു. റോജ ഇപ്പോൾ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ നേതാവാണ്. 2014-ലും 2019-ലും നാഗരി മണ്ഡലത്തിൽ നിന്നും എം.എൽ.എയായി വിജയിച്ച് കയറുകയും ചെയ്ത റോജ ഇപ്പോൾ എ.പി.ഐ.ഐ.സിയുടെ ചെയർപേഴ്സനാണ്.

CATEGORIES
TAGS