‘സ്വിം‌ സ്യൂട്ടിൽ തിളങ്ങി ചങ്ക്‌സ് സിനിമയിലെ ജോളി മിസ്സായ നടി രമ്യ പണിക്കർ..’ – ഫോട്ടോസ് വൈറൽ

‘സ്വിം‌ സ്യൂട്ടിൽ തിളങ്ങി ചങ്ക്‌സ് സിനിമയിലെ ജോളി മിസ്സായ നടി രമ്യ പണിക്കർ..’ – ഫോട്ടോസ് വൈറൽ

വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റുക എന്ന് പറയുന്നത് വലിയ പാടാണ്. ചില താരങ്ങളൊക്കെ ഒരു സിനിമയിൽ മാത്രം അഭിനയിച്ചാൽ തന്നെ പ്രേക്ഷകർ അവരെ എന്നെന്നും ഓർത്തിരിക്കും. അത് തന്നെ സിനിമയിൽ വളരെ ചെറിയ റോളാണെങ്കിലോ? എന്നിട്ടും പ്രേക്ഷകർ ഓർത്തിരിക്കുന്ന ചില അഭിനേതാക്കളുണ്ട്.

പട്ടണപ്രവേശം എന്ന സിനിമയിൽ ‘ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ?’ എന്ന് ചോദിക്കുന്നെ നടിയെ ഇന്നും മലയാളികൾ ഓർക്കുന്നില്ലേ? അതുപോലെ! അത്തരത്തിൽ അടുത്തിടെ ചങ്ക്‌സ് എന്ന സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടിയ താരമാണ് നടി രമ്യ പണിക്കർ.

ഒരേ മുഖം എന്ന സിനിമയിലാണ് രമ്യ ആദ്യമായി അഭിനയിക്കുന്നതെങ്കിൽ കൂടിയും രമ്യയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് ചങ്ക്‌സിൽ ആ കഥാപാത്രത്തിന് ശേഷമാണ്. സിനിമ സൂപ്പർഹിറ്റ് ആയതോടെ ഒരുപാട് ആരാധകരും രമ്യയ്ക്ക് ഉണ്ടായി. അതുപോലെ നല്ല സിനിമകൾ തേടി വരികയും ചെയ്തു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലും ഒരു ചെറിയ വേഷത്തിൽ താരം അഭിനയിച്ചു.

സൺ‌ഡേ ഹോളിഡേ, മാസ്റ്റർപീസ്, ഇര, മാഫി ഡോണ തുടങ്ങിയ സിനിമകളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും അക്കൗണ്ടുകളുള്ള രമ്യ തന്റെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് ആരാധകർക്കൊപ്പം പങ്കുവെച്ചിരിക്കുകയാണ്. ഫോട്ടോഷൂട്ടിന്റെ പ്രതേകത എന്താണെന്ന് വച്ചാൽ സ്വിം സ്യൂട്ട് ധരിച്ചു കൊണ്ടാണ് ചെയ്തിരിക്കുന്നതെന്നാണ്.

ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ലുക്ക് ജോളി മിസ്സിന്റെയാ.. ഇത് വേണ്ടായിരുന്നുവെന്ന് ചില ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ് രമ്യ മോഡലിംഗ്, അവതാരക, നൃത്തം തുടങ്ങിയ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. ഫാഷൻ ഫോട്ടോഗ്രാഫർ ജോ വി ജോയാണ് രമ്യയുടെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

CATEGORIES
TAGS