‘എനിക്ക് പ്രണയിക്കാൻ ഇഷ്ടമില്ല, ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നു..’ – മനസ്സ് തുറന്ന് നടി രാകുൽ പ്രീത് സിംഗ്

‘എനിക്ക് പ്രണയിക്കാൻ ഇഷ്ടമില്ല, ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നു..’ – മനസ്സ് തുറന്ന് നടി രാകുൽ പ്രീത് സിംഗ്

ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും തിരക്കുള്ള നടിയാണ് രാകുൽ പ്രീത് സിംഗ്. ബംഗളൂരുവിലെ മയക്കുമരുന്ന് വിവാദവുമായി ബന്ധപ്പെട്ടാണ് പ്രീതിയുടെ പേര് ഏറ്റവും അധികം ഉയർന്നുകേട്ടത്. മാലിദ്വീപിൽ അവധി ആഘോഷിച്ച തെന്നിന്ത്യൻ താരസുന്ദരിമാരുടെ പേരുകളിൽ വാർത്തകളിൽ നിറഞ്ഞ പേരുകളിൽ ഒന്നാണ് രാകുലിന്റേതും.

മാലിദ്വീപിലെ ബീച്ചുകളിൽ രാകുൽ ബിക്കിനി ധരിച്ച് നിൽക്കുന്ന ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ചയായിരുന്നു. കന്നഡ ചിത്രമായ ഗില്ലിയിലൂടെ രാകുൽ അഭിനയരംഗത്തേക്ക് വരുന്നത്. എന്നാൽ കൂടുതൽ നായികയായി അഭിനയിച്ചിട്ടുള്ളത് തെലുഗിലാണ്. തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളിലെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ അഭിനയിച്ചിട്ടില്ലായെങ്കിൽ കൂടിയും കേരളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരം കൂടിയാണ് രാകുൽ പ്രീത് സിംഗ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെ താൻ പ്രണയത്തിലല്ലെന്നും ഒരിക്കലും പ്രണയിക്കാൻ ഇഷ്ടപ്പെടുന്ന ആളല്ലെന്നുമാണ് താരം തുറന്നു പറയുന്നത്. എപ്പോഴും താൻ വിവാഹത്തിൽ വിശ്വസിക്കുന്നു ഒരാളാണ്.

പക്ഷേ ഒരിക്കലും തന്റേത് ഒരു പ്രണയ വിവാഹമായിരിക്കില്ലെന്നും താരം പറയുന്നു. രാകുൽ പ്രീത് സിംഗിന്റെ ഉറപ്പ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. മാത്രമല്ല വിവാഹം ആഡംബരമായി മാത്രമെ നടത്തുകയുള്ളു എന്നും നടി ആരാധകർക്ക് ഉറപ്പ് നൽകുന്നു. കമൽ ഹാസൻ നായകനായി എത്തുന്ന ശങ്കർ ചിത്രമായ ഇന്ത്യൻ 2-വിൽ രാകുൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.

7-ലേറെ സിനിമകളാണ് റക്അത് അഭിനയിച്ചതിൽ റിലീസ് ആകാനുള്ളത്. തെലുങ്കിൽ നിഥിന്റെ നായികയായി ചെക്ക് എന്ന ചിത്രത്തിലും ഹിന്ദിയിൽ അജയ് ദേവ്‌ഗൺ കേന്ദ്ര കഥാപാത്രമായി എത്തുന്ന മെയ്‌ഡേ എന്നീ ചിത്രങ്ങളിലാണ് രാകുൽ പ്രീത് അഭിനയിക്കുന്നത്. ചിത്രങ്ങളെല്ലാം അടുത്ത വർഷം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

CATEGORIES
TAGS