‘പിങ്ക് ബിക്കിനിയിൽ തിളങ്ങി അനാർക്കലിയിലെ നായിക പ്രിയാൽ ഗോർ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘പിങ്ക് ബിക്കിനിയിൽ തിളങ്ങി അനാർക്കലിയിലെ നായിക പ്രിയാൽ ഗോർ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

വർഷങ്ങളോളം കാണാതിരുന്ന് നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഒന്നിക്കുന്ന കമിതാക്കളുടെ കഥ പറഞ്ഞ അതിമനോഹരമായ ഒരു സിനിമയായിരുന്നു അനാർക്കലി. സിനിമയുടെ 95% സീനുകളും ലക്ഷദ്വീപിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ലക്ഷദ്വീപിന്റെ സൗന്ദര്യം ഇത്രത്തോളം കാണിച്ചുതന്ന ഒരു സിനിമ മലയാളത്തിൽ വേറെയുണ്ടോ എന്നത് തന്നെ സംശയമാണ്.

സച്ചി സംവിധാനം ചെയ്ത ആദ്യ സിനിമയായ അനാർക്കലിയിൽ പൃഥ്വിരാജ് സുകുമാരനും പ്രിയാൽ ഗോറും പ്രധാന വേഷത്തിൽ എത്തിയത്. ബിജു മേനോനായിരുന്നു മറ്റൊരു പ്രധാനവേഷം ചെയ്തിരുന്നത്. മുംബൈയിൽ ജനിച്ചു വളർന്ന പ്രിയാൽ അഭിനയിക്കുന്ന ആദ്യ മലയാള സിനിമയായിരുന്നു ഇത്. തെലുങ്ക്, പഞ്ചാബി ഭാഷകളിലാണ് ഇത് കൂടാതെ പ്രിയാൽ അഭിനയിച്ചിട്ടുളളത്.

സിനിമയേക്കാൾ ടെലിവിഷൻ രംഗത്താണ് പ്രിയാൽ കൂടുതൽ സജീവം ആയിട്ടുളളത്. നിരവധി ഹിന്ദി സീരിയലുകളിൽ പ്രിയാൽ അഭിനയിച്ചിട്ടുണ്ട്. അതിൽ നിന്നാണ് പ്രിയാൽ മലയാള സിനിമയിലേക്ക് വരുന്നതും. ആ ഒറ്റ സിനിമകൊണ്ട് തന്നെ മലയാളികൾ ഈ ഹിന്ദിക്കാരിയെ ഇഷ്ടപ്പെടുകയും ചെയ്തു. അതിമനോഹരമായിട്ടാണ് പ്രിയാൽ ആ കഥാപാത്രം അവതരിപ്പിച്ചത്.

പ്രിയാൽ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ്. ഇപ്പോഴിതാ ഒരു റിസോർട്ടിൽ ഒഴിവുസമയം ആഘോഷിക്കുന്ന ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. അതിൽ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പിങ്ക് കളർ ബിക്കിനി ധരിച്ച പ്രിയാലിന്റെ ചിത്രം കണ്ട് മലയാളികൾ ഞെട്ടിയെങ്കിലും ഹിന്ദിയിൽ ഇത് അത്ര പുതുമ ഉള്ള കാര്യമല്ല.

CATEGORIES
TAGS