‘നടി പ്രാചിയെയും ഭർത്താവിനെയും കാറിൽ പിന്തുടർന്ന് അസഭ്യവർഷം, നാല് പേർ അറസ്റ്റിൽ..’ – സംഭവം ഇങ്ങനെ

‘നടി പ്രാചിയെയും ഭർത്താവിനെയും കാറിൽ പിന്തുടർന്ന് അസഭ്യവർഷം, നാല് പേർ അറസ്റ്റിൽ..’ – സംഭവം ഇങ്ങനെ

മമ്മൂട്ടി നായകനായ ബ്രഹ്മണ്ഡ സിനിമയായ മാമാങ്കത്തിൽ നായികയായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി പ്രാചി ടെഹ്‌ലൻ. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഈ കഴിഞ്ഞ ദിവസം നടന്ന ഒരു ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് പ്രാചി ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ. മദ്യപിച്ച് ലക്കുകെട്ട് 4 യുവാക്കൾ ഉണ്ടാക്കിയ പ്രശ്നമാണ് പ്രാചി വ്യക്തമാക്കിയത്.

നടി സഞ്ചരിച്ചിരുന്ന കാർ പിന്തുടർന്ന് 4 യുവാക്കൾ അസഭ്യവർഷം നടത്തുകയും പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡൽഹിയിലെ രോഹിണി എന്ന സ്ഥലത്ത് വച്ച് പുലർച്ചെയാണ് സംഭവം നടന്നത്. നടിയും ഭർത്താവും ഒരുമിച്ച് വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഈ സമയത്ത് വഴിനീളെ ഇവരെ പിന്തുടരുകയും വീട്ടിൽ എത്തിയപ്പോൾ യുവാക്കൾ അസഭ്യം പറയുകയുമായിരുന്നു.

പിന്നീട് സംഭവത്തിൽ നടി പൊലീസിൽ പരാതി നല്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 4 പേരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ കാര്യങ്ങളാണ് നടി ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിൽ പോലും നമ്മൾ ഒന്നും സുരക്ഷിതരല്ലേ? വീട്ടിൽ നിന്ന് പുറത്തുപോയി തിരിച്ചുവരാൻ ഇവിടെ ഡൽഹിയിൽ പറ്റില്ലേ? ഇത് ആർക്കും സംഭവിക്കാം.

നമ്മുടെ വീട്ടിൽ ആർക്കും അതിക്രമിച്ച് കയറി ഒരു കാര്യമില്ലാതെ നമ്മളോട് ഇങ്ങനെ സംസാരിക്കാൻ പറ്റുമോ? അവരുടെ മാതാപിതാക്കൾ എന്റെ മുമ്പിൽ കരഞ്ഞാൽ ഞാൻ അവരെ വെറുതെ വിടണോ? ഞാനും ഒരാളുടെ മകളാണ്. ഈ സമയത്ത് എനിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ? ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ എനിക്കുണ്ട്..’, പ്രാചി കുറിച്ചു.

CATEGORIES
TAGS