‘ഇതിപ്പോ ആളാകെ മാറി പോയല്ലോ..’ – ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ബാലതാരമായി തിളങ്ങിയ നന്ദന വർമ്മ

‘ഇതിപ്പോ ആളാകെ മാറി പോയല്ലോ..’ – ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ബാലതാരമായി തിളങ്ങിയ നന്ദന വർമ്മ

സിനിമയിൽ അഭിനയിക്കാൻ സാധിക്കുക എന്ന് പറയുന്നത് ഭാഗ്യവും അതേപോലെ ഒരുപാട് കഴിവും ലഭിച്ചവരായിരിക്കണം. അതിൽ തന്നെ ചെറുപ്പകാലം തൊട്ട് സിനിമയിൽ അഭിനയിക്കാൻ സാധിക്കുക എന്ന് പറയുന്നത് അതിൽ വലിയ കാര്യമാണ്. ബാലതാരമായി അഭിനയിച്ച് പിന്നീട് മലയാള സിനിമയിലെ മികച്ച താരങ്ങളായ ഒരുപാട് പേരെ നമ്മുക്ക് അറിയാം.

കമൽ ഹാസൻ, കാവ്യാമാധവൻ, ശാലിനി, കാളിദാസ് ജയറാം, മഞ്ജിമ മോഹൻ, പ്രണവ് മോഹൻലാൽ, സനുഷ അങ്ങനെ തുടങ്ങി ഒരുപാട് പേർ ഇതുപോലെ ബാലതാരമായി അഭിനയിച്ചിട്ട് സിനിമയിൽ പിന്നീട് താരങ്ങളായി മാറിയവർ. അത്തരത്തിൽ നാളെ ഒരിക്കൽ മലയാള സിനിമയിൽ നായികയായി കാണുമെന്ന് പ്രേക്ഷകർ വിശ്വസിക്കുന്ന ഒരാളാണ് നന്ദന വർമ്മ.

നായികയാവാനുള്ള ലുക്കും അതുപോലെ കഴിവുമുള്ള ഒരാളാണ് നന്ദന. അവസാനമായി അഭിനയിച്ചത് ഈ വർഷം ആദ്യം പുറത്തിറങ്ങിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമയായ അഞ്ചാം പത്തിരയിൽ ബാലതാരമായിട്ട് തന്നെയാണ്. അഭിനയിച്ച മിക്ക സിനിമകളും തീയേറ്ററുകളിൽ മികച്ച വിജയം നേടിയ സിനിമകളാണ് എന്നതാണ് നന്ദനയെ വ്യത്യസ്തയാക്കുന്നത്.

ഇരുപത്തിയൊന്ന് കാരിയായ നന്ദന ഉടൻ തന്നെ നായികയായി അഭിനയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നന്ദനയുടെ ഏറ്റവും പുതിയ മേക്കോവർ ഫോട്ടോഷൂട്ട് അതിനെ സൂചിപ്പിക്കുന്നതാണ്. വ്യത്യസ്തമായ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള നന്ദനയെ പുതിയ ഫോട്ടോസ് കണ്ടാൽ ആരായാലും ഞെട്ടി പോകും.

സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ പൗർണമി മുകേഷ് എടുത്ത ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം വൈറലായി കഴിഞ്ഞു. ഫാത്തിമ അജ്മലാണ് നന്ദനയുടെ ഈ വേറിട്ട മേക്കോവറിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സ്പിരിറ്റ്, അയാളും ഞാനും തമ്മിൽ, 1983, ഗപ്പി, ആകാശമിട്ടായി, സൺ‌ഡേ ഹോളിഡേ തുടങ്ങിയ സിനിമകളിൽ നന്ദന അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS