‘മുക്ത ഗർഭിണിയോ?? നിറവയറിൽ സുന്ദരിയായി താരം..’ – പുതുവത്സരത്തിലെ പുതിയ തുടക്കമെന്ന് നടി

‘മുക്ത ഗർഭിണിയോ?? നിറവയറിൽ സുന്ദരിയായി താരം..’ – പുതുവത്സരത്തിലെ പുതിയ തുടക്കമെന്ന് നടി

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി മുക്തയുടെ പുതുവത്സരത്തിലെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയാണ്. നിറവയറുമായി നല്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ലൊക്കേഷന്‍ ചിത്രങ്ങളാണ് മുക്ത പ്രേക്ഷകര്‍ക്കായി ഷെയര്‍ ചെയ്തത്. സാരിയില്‍ സുന്ദരിയായി നിറവയറിലാണ് മുക്ത ചിത്രത്തിലുള്ളത്.

ആദ്യം ഫോട്ടോ കണ്ടപ്പോള്‍ ആരാധകര്‍ക്ക് സംശയം തോന്നിയെങ്കിലും തെറ്റിധാരണ മാറ്റാനായി നടി ലൊക്കേഷന്‍ ചിത്രങ്ങളാണെന്നു പ്രത്യേകം കുറിപ്പ് നല്‍കിയിരുന്നു. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മുക്ത കൂടത്തായി എന്ന സീരിയലിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്, പിന്നീട് താരത്തിന്റെ തമിഴില്‍ നിന്നും അവസരങ്ങള്‍ വരാന്‍ തുടങ്ങി.

കൂടത്തായി വളരെ ചുരുങ്ങിയ സമയംകൊണ്ടായിരുന്നു ജനശ്രദ്ദ ആകര്‍ഷിച്ചത്. ഡോളി എന്ന പ്രധാന കഥാപാത്രത്തെയാണ് മുക്ത പരമ്പരയില്‍ അവതരിപ്പിച്ചത്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയാണ് സീരിയല്‍ നിര്‍മ്മിച്ചത്. പരമ്പര അവസാനിച്ച ശേഷം പ്രേക്ഷകരോട് നന്ദി പറയാനായി മുക്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

വേലമ്മാള്‍ എന്ന തമിഴ് സീരിയലിലാണ് മുക്ത ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയിലെ താരത്തിന്റെ ലുക്കാണ് പുറത്ത് വിട്ടതും, പുതുവത്സരത്തില്‍ പ്രേക്ഷകര്‍ക്ക് ആശംസകള്‍ അറിയിക്കാനും മുക്ത മറന്നിട്ടില്ല. മലയാളത്തിലും തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുക്ത ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത് സീരിയലിലാണ്.

CATEGORIES
TAGS