‘ബീച്ചിൽ ഒരു മത്സ്യകന്യകയെ പോലെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി നടി ദീപ്തി സതി..’ – ഫോട്ടോസ് വൈറലാകുന്നു!!

‘ബീച്ചിൽ ഒരു മത്സ്യകന്യകയെ പോലെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി നടി ദീപ്തി സതി..’ – ഫോട്ടോസ് വൈറലാകുന്നു!!

ലാൽ ജോസിന്റെ സംവിധാനത്തിൽ സ്ത്രീ കഥാപാത്രങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ‘നീന’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി ദീപ്തി സതി. ഒരു ടോം ബോയ് കഥാപാത്രത്തെയാണ് ദീപ്തി ആ ചിത്രത്തിൽ അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ വ്യത്യസ്ത കൊണ്ടുതന്നെ പ്രേക്ഷകർ ദീപ്തിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

മമ്മൂട്ടിയുടെ നായികയായി ‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന ചിത്രത്തിലാണ് ദീപ്തി പിന്നീട് അഭിനയിച്ചത്. പിന്നീട് നീരജ് മാധവ് സംവിധാനം ചെയ്ത ബിജു മേനോനും നീര്ജും അജു വർഗീസും പ്രധാനവേഷത്തിൽ എത്തിയ ലവകുശ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസെൻസിലാണ് ദീപ്തി സതി അവസാനമായി അഭിനയിച്ചത്.

സമൂഹമാധ്യമങ്ങളിൽ സജീവയായ ദീപ്തി സതി ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ബീച്ചിൽ നിന്നുള്ള ഒരു ഫോട്ടോഷൂട്ട് താരത്തിന്റെ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പും താരം ബീച്ച് ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്. അന്നും ഇന്നത്തെ പോലെ തന്നെ ആരാധകർ അത് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു.

സത്യൻ രാജൻ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ബീച്ചിൽ ഒരു മത്സ്യകന്യകയെ പോലെ കിടക്കുന്ന ദീപ്തി സതി അതീവ ഗ്ലാമറസ് ലുക്കിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള ഒരു വസ്ത്രങ്ങൾ കണ്ടാൽ ഒരു മാലാഖയെ പോലെ തന്നെ തോന്നുകയും ചെയ്യും. വർക്കല ബീച്ചിൽ വച്ചാണ് ഈ ഷൂട്ട് എടുത്തിരിക്കുന്നത്.

ഇമേജ് ഫാഷൻ ബൗട്ടിക് ആണ് കോസ്റ്റിയൂം ചെയ്തത്. റിസ്‌വാനാണ് മേക്കപ്പ് താരത്തിനെ ഫോട്ടോഷൂട്ടിൽ ചെയ്തിരിക്കുന്നത്. മോഡൽ ഫോട്ടോഷൂട്ടും സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളും ഒരുപോലെ ചെയ്യുന്ന ഒരാളാണ് സത്യൻ രാജൻ എന്ന ഫാഷൻ ഫോട്ടോഗ്രാഫർ. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിൽ എത്തിയ ദീപ്തി 2014-ൽ ഫെമിന മിസ് ഇന്ത്യയിൽ മിസ് അയോൺ മൈഡിൻ പട്ടം സ്വന്തമാക്കിയിട്ടുണ്ട്.

CATEGORIES
TAGS