‘ബി.എം.ഡബ്ല്യൂവിന്റെ ആഡംബര കാറിനൊപ്പം അനാർകലിയുടെ കിടിലം ഫോട്ടോഷൂട്ട്, എന്റേതല്ലായെന്ന് താരം..’ – ഫോട്ടോസ് കാണാം

‘ബി.എം.ഡബ്ല്യൂവിന്റെ ആഡംബര കാറിനൊപ്പം അനാർകലിയുടെ കിടിലം ഫോട്ടോഷൂട്ട്, എന്റേതല്ലായെന്ന് താരം..’ – ഫോട്ടോസ് കാണാം

ആനന്ദം എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് നടി അനാർക്കലി മരിക്കാരുടേത്. പുതുമുഖങ്ങൾ അഭിനയിച്ച സിനിമയിൽ ഡയലോഗുകൾ ഒന്നും ഇല്ലാതിരുന്നിട്ട് കൂടിയും സിനിമയിൽ ആദ്യാവസാനം പ്രേക്ഷകരുടെ ശ്രദ്ധനേടിയ താരങ്ങളിൽ ഒരാളായിരുന്നു അനാർക്കലി. നായികമാരെക്കാൾ കൂടുതൽ ആരാധകരുമുണ്ടായത് അനാർക്കലിക്കായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് അവസരങ്ങളും താരത്തിന് ലഭിച്ചു.

പൃഥ്വിരാജ് ചിത്രമായ വിമാനത്തിലാണ് അനാർക്കലി അതിന് ശേഷം അഭിനയിച്ചത്. പിന്നീട് നായികയായിട്ടാണ് തൊട്ടടുത്ത ചിത്രത്തിൽ അനാർക്കലി അഭിനയിച്ചത്. ആസിഫ് അലിയുടെ മന്ദാരം എന്ന സിനിമയിൽ നായികയായി അഭിനയിച്ചെങ്കിലും സിനിമ വലിയ വിജയം നേടിയിരുന്നില്ല. അതിന് ശേഷം പാർവതിക്കൊപ്പം ഉയരെയിലൂടെ അതിശക്തമായി നല്ല കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തി.

സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള അനാർക്കലി ധാരാളം മനോഹരവും കിടിലവുമായിട്ടുള്ള ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. ചില ഫോട്ടോഷൂട്ടുകൾ ഗ്ലാമറസ് ആയപ്പോൾ മറ്റു ചിലത് നാടൻ ലുക്കിലും അനാർക്കലി ചെയ്തിട്ടുണ്ട്. മിക്കപ്പോഴും അവ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഈ കഴിഞ്ഞ ദിവസവും അനാർക്കലി ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരുന്നു.

ബി.എം.ഡബ്ല്യൂവിന്റെ ആഡംബര കാറിനൊപ്പം സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഫോട്ടോയാണ് അനാർക്കലി പോസ്റ്റ് ചെയ്തത്. അനൂപ് കോറാണിയാണ് അനാർക്കലിയുടെ ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്. എന്റേതല്ല.. എന്റേതല്ല.. എന്ന് കാറിന്റെ ഓണർ മെൻഷൻ ചെയ്ത ഫോട്ടോയോടൊപ്പം അനാർക്കലി കുറിച്ചിട്ടുണ്ട്.

CATEGORIES
TAGS