‘കാണാൻ തന്നെ എന്തൊരു ഭംഗി!! ഹാഫ് സാരിയിൽ കിടിലം ലുക്കിൽ നടി അനഘ സ്റ്റിബിൻ..’ – ഫോട്ടോസ് കാണാം

‘കാണാൻ തന്നെ എന്തൊരു ഭംഗി!! ഹാഫ് സാരിയിൽ കിടിലം ലുക്കിൽ നടി അനഘ സ്റ്റിബിൻ..’ – ഫോട്ടോസ് കാണാം

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുള്ള ഒരു നടിയാണ് അനഘ സ്റ്റിബിൻ. കേരളീയ വേഷം ഇത്രയും നന്നായി ചേരുന്ന മറ്റൊരു യുവനടിയുണ്ടോ എന്നത് സംശയമാണ്. അനഘയുടെ നാടൻ ലുക്കിലുള്ള ഫോട്ടോസ് കണ്ടാൽ അത് മനസ്സിലാകും. കിടു എന്ന സിനിമയിലൂടെയാണ് അനഘ അഭിനയ രംഗത്തേക്ക് വരുന്നത്.

അതിന് മുമ്പ് ടിക് ടോക്കിൽ ധാരാളം വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്ന താരം മോഡലിംഗ് രംഗത്തും സജീവമായിരുന്നു. ഡോക്ടർ കൂടിയായ അനഘ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ‘ഡോക്ടർ നടി’ കൂടിയാണ്. അനഘയെ ഏറ്റവും ഒടുവിലായി അഭിനയിച്ചത്, ചക്കപ്പഴം ഫെയിം റാഫി പ്രധാന വേഷത്തിൽ എത്തുന്ന ‘പെരുവണ്ണാപുരം പി ഒ’ എന്ന വെബ് സീരിസിലാണ്.

അതിന്റെ ലൊക്കേഷനിൽ വച്ച് എടുത്ത ചിത്രങ്ങൾ അനഘ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഹാഫ് സാരി ധരിച്ചാണ് അനഘ ഫോട്ടോസ് എടുത്തിരിക്കുന്നത്. അനഘയെ കാണാൻ തന്നെ എന്തൊരു ഭംഗിയാണ് ഈ വേഷത്തിൽ എന്ന് നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. സാരിയിൽ മാത്രമല്ല ഹാഫ് സാരിയിൽ കിടിലം ലുക്കാണെന്ന് താരം തെളിയിച്ചിരിക്കുകയാണ്.

അനഘ മോഡേൺ വേഷത്തിലുള്ള ഫോട്ടോസ് ഇടുമ്പോൾ താരത്തിന് കൂടുതൽ ചേരുന്നത് നാടൻ വേഷമാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. അനഘ തന്റെ യൂട്യൂബ് ചാനലിലൂടെ സൗന്ദര്യത്തിന് പിന്നിലുള്ള രഹസ്യം പറഞ്ഞ് കൊടുക്കുന്ന വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം ഒന്നര ലക്ഷത്തിന് അടുത്ത് ഫോള്ളോവെഴ്‌സാണ് താരത്തിനുള്ളത്.

CATEGORIES
TAGS