‘ബോളിവുഡ് നടി അലംകൃതയെ കത്തി മുനയിൽ നിർത്തി ആറര ലക്ഷം രൂപ കവർന്നു..’ – ഞെട്ടലോടെ ആരാധകർ

‘ബോളിവുഡ് നടി അലംകൃതയെ കത്തി മുനയിൽ നിർത്തി ആറര ലക്ഷം രൂപ കവർന്നു..’ – ഞെട്ടലോടെ ആരാധകർ

ബോളിവുഡ് സിനിമ ലോകത്തെ ഏറെ ഞെട്ടലോടെ കേട്ടിരിക്കുന്ന ഒരു വാർത്ത ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. അർജുൻ കപ്പൂർ നായകനായ നമസ്തേ ഇംഗ്ലണ്ട് എന്ന ചിത്രത്തിൽ താരത്തിനൊപ്പം അഭിനയിച്ച 2014-ലെ മിസ് ഇന്ത്യ എർത്തുമായ നടി അലംകൃത സാഹെയുടെ വീട്ടിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടന്നത്.

ചണ്ഡിഗഡിലെ താരത്തിന്റെ പുതിയതായി താമസം ആരംഭിച്ച വീട്ടിൽ വച്ചാണ് സംഭവം നടന്നത്. ആറര ലക്ഷം രൂപയാണ് സംഘം കവർന്നത്. ഉച്ചയ്ക്ക് 12.30-ന് മൂന്നുപേർ താരത്തിന്റെ അപ്പാർട്ട്മെന്റിൽ കയറി അവരെ ബന്ദിയാക്കി. അവരിൽ ഒരാൾ താരത്തിന്റെ എ.ടി.എം കാർഡ് എടുത്ത് അപ്പോൾ തന്നെ 50,000 രൂപ പിൻവലിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഭീഷണിപ്പെടുത്തൽ തുടർന്നതിന് തുടർന്ന് താരം സംഘത്തിൽ നിന്ന് കുതറിയോടി റൂമിൽ കയറി വാതിൽ അടച്ചു. എന്നാൽ, സംഘത്തിലെ രണ്ട് പേർ ബാൽക്കണി വഴി റൂമിലേക്ക് പ്രവേശിക്കുകയും വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ആറ് ലക്ഷം രൂപ നൽകിയതായും ജീവൻ ഭയന്ന് അവർക്ക് പണം എറിഞ്ഞ് നൽക്കുകയായിരുന്നുവെന്നും വിവരങ്ങൾ പുറത്തുവന്നു.

മോഷ്ടാക്കളിൽ ഒരാളെ താരം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. നടിയുടെ വീട്ടിലേക്ക് ഫർണിച്ചർ എത്തിച്ച അതേ വ്യക്തിയാണെന്ന് മോഷ്ടാവായി എത്തിയവരിൽ ഒരാളാണെന്ന് താരം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ സംഘം തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി ക്യാമറയിൽ മുഖം പതിയുകയും ചെയ്തിട്ടുണ്ട്. മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു താരത്തിന്റെ താമസം. എന്നാൽ രണ്ട് ദിവസമായി അവർ ഒരു ദൂരയാത്ര പോയിരിക്കുകയായിരുന്നു. ആ സമയത്താണ് ഈ സംഭവങ്ങൾ നടക്കുന്നത്.

CATEGORIES
TAGS