‘പാകിസ്താനി തടവുകാർക്കൊപ്പം ഖത്തർ ജയിലിൽ, കരഞ്ഞിട്ടുണ്ട്..’ – ദുരനുഭവം ഓർത്തെടുത്ത് അശോകൻ

‘പാകിസ്താനി തടവുകാർക്കൊപ്പം ഖത്തർ ജയിലിൽ, കരഞ്ഞിട്ടുണ്ട്..’ – ദുരനുഭവം ഓർത്തെടുത്ത് അശോകൻ

മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു താരമാണ് നടൻ അശോകൻ. വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്ന അശോകന്റെ ഒരുപിടി നല്ല കഥാപാത്രങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നതുണ്ട്. കൗമാരക്കാരനായി സിനിമയിൽ എത്തി ഇന്നും സിനിമയിൽ മികച്ച റോളുകളിൽ തിളങ്ങുന്ന ഒരാളാണ് അശോകൻ.

ആക്ടര്‍ അശോകന്‍ എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ അശോകന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. മയക്കുമരുന്ന് കേസില്‍ ബന്ധമുള്ളയാളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചാണ് അദ്ദേഹം ചാനലിലൂടെ പ്രേക്ഷകരോടായി പറയുന്നു. 1988-ലാണ് മനസിന് ഏറെ ഞെട്ടലുണ്ടാക്കിയ സംഭവം നടന്നത്.

അക്കാര്യം താന്‍ ഇന്നും ഓര്‍ക്കുന്നത് ഒരു പേടിയോട് കൂടിയാണെന്നും അദ്ദേഹം പറയുന്നു. ഖത്തറില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോയപ്പോഴാണ് സംഭവം നടന്നത്. താനും തന്റെ മറ്റൊരു സുഹൃത്തും മീറ്റിങ്ങൊക്കെ കഴിഞ്ഞ് ഹോട്ടലിലേക്ക് തിരികെ വരുമ്പോള്‍ റൂമില്‍ അപരചിതരായ രണ്ട് പേര്‍ വന്ന കുറെ ചോദ്യം ചെയ്യലുകളും പരിശോധനം നടത്തി.

പിന്നീട് അവര്‍ ഖത്തറിലെ പോലീസ് സ്റ്റേഷനിലേക്കാണ് തങ്ങളെ കൊണ്ടുപോയത്. രണ്ട് പാകിസ്താനി തടവുകാര്‍ക്കൊപ്പം തന്നെ ജയിലില്‍ അടയ്ക്കുകയും ചെയ്തുവെന്ന് അശോകന്‍ പറയുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷമായിരുന്നു അതെന്നും അശോകന്‍ വീഡിയോയിലൂടെ പറയുന്നു.

വീഡിയോയുടെ പൂര്‍ണരൂപം :

CATEGORIES
TAGS