‘ഞങ്ങൾ ഇനി ഭാര്യാഭർത്താക്കന്മാരായി തുടരില്ല, പക്ഷേ..’ – ആമിർ ഖാനും കിരണും വിവാഹ മോചിതരാവുന്നു

‘ഞങ്ങൾ ഇനി ഭാര്യാഭർത്താക്കന്മാരായി തുടരില്ല, പക്ഷേ..’ – ആമിർ ഖാനും കിരണും വിവാഹ മോചിതരാവുന്നു

ഇന്ത്യൻ സിനിമ ലോകത്ത് തന്നെ ഒരുപാട് ആരാധകരുള്ള ഒരു നടനാണ് ആമിർ ഖാൻ. ബോളിവുഡ് അടച്ച് ഭരിക്കുന്ന മൂന്ന് ഖാന്മാരിൽ മുൻപന്തിയിൽ തന്നെയാണ് ആമിർ ഖാൻ. പദ്മശ്രീയും പദ്മഭൂഷനും നൽകി രാജ്യം അംഗീകരിച്ച താരത്തിന് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഒരാളുകൂടിയാണ്. സിനിമകളിൽ നിറഞ്ഞ് നിൽക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ കുടുംബവേഷങ്ങളും ചർച്ചയാവാറുണ്ട്.

ആദ്യ വിവാഹം നിയമപരമായി ബന്ധം വേർപ്പെടുത്തിയ ശേഷം ആമിർ രണ്ടാമത് സംവിധായക കിരൺ റാവുനെ വിവാഹം ചെയ്തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് തങ്ങൾ വിവാഹ മോചിതരാകാൻ പോകുന്നുവെന്ന് പ്രസ്‌താവന ഇറക്കിയിരിക്കുകയാണ്. തങ്ങൾ ഏറെ കാലമായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്നും ഇരുവരും പറയുന്നു.

വിവാഹമോചനം ഒന്നിനും ഒരു അവസാനമല്ലായെന്നും മറിച്ച് പുതിയായൊരു യാത്രയുടെ തുടക്കമാണെന്നും ഇരുവരും സൂചിപ്പിച്ചു. ആമിർ ഖാനും കിരൺ റാവുവും ഇറക്കിയ പ്രസ്‌താവന, ‘ഈ 15 മനോഹരമായ വർഷങ്ങളിൽ ഞങ്ങൾ ജീവിതകാലം മുഴുവനുമുള്ള അനുഭവങ്ങളും സന്തോഷവും ചിരിയും പങ്കിട്ടു. ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും മാത്രമേ വളർന്നിട്ടുള്ളൂ.

ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇനി ഭാര്യാഭർത്താക്കന്മാരായിട്ടല്ല, മറിച്ച് പരസ്പരം മാതാപിതാക്കളായും കുടുംബമായും ഞങ്ങൾ കഴിയും. കുറച്ചു നാളായി ഞങ്ങൾ ഇത് ആലോചിക്കുന്നുണ്ട്. ഞങ്ങളുടെ മകൻ ആസാദിനോട് ഞങ്ങൾ അർപ്പണബോധമുള്ള മാതാപിതാക്കളായി തുടരും.

അവർ ഒരുമിച്ച് അവനെ വളർത്തുകയും ചെയ്യും. ഫിലിമുകളിലും പാനി ഫൗണ്ടേഷനിലും അതുപോലെ ഞങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് പ്രോജക്റ്റുകളിലും ഞങ്ങൾ സഹകരിച്ച് മുന്നോട്ട് പോകും. ഈ വിവാഹമോചനം ഒരു അവസാനമായിട്ടല്ല, ഒരു പുതിയ യാത്രയുടെ തുടക്കമായി നിങ്ങൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി, സ്നേഹം, കിരൺ, ആമിർ..

CATEGORIES
TAGS