’96-ലെ റാമിന്റെ ആ ജാനു തന്നെയാണോ ഇത്..’ – അതിഗംഭീര മേക്കോവറിൽ നടി ഗൗരി ജി കിഷൻ!!

’96-ലെ റാമിന്റെ ആ ജാനു തന്നെയാണോ ഇത്..’ – അതിഗംഭീര മേക്കോവറിൽ നടി ഗൗരി ജി കിഷൻ!!

അടുത്തിറങ്ങിയതിൽ വച്ച് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള തമിഴ് സിനിമകളിൽ ഒന്നാണ് വിജയ് സേതുപതി, തൃഷ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച 96 എന്ന സിനിമ. കേരളത്തിലെ തീയേറ്ററുകളിൽ ഏറെ ഓടിയ ഒരു തമിഴ് സിനിമകളിൽ ഒന്നായിരുന്നു അത്. 2018-ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ ഒരു മലയാളി അഭിനയിച്ചിട്ടുണ്ടെന്ന് ഏറെ വൈകിയാണ് നമ്മൾ അറിഞ്ഞത്.

തൃഷ ചെയ്ത ജാനകി ദേവി എന്ന ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മലയാളിയായ ഗൗരി ജി കിഷനാണ്. ഗൗരിയുടെ അച്ഛൻ അടൂർ സ്വദേശിയും അമ്മ വൈക്കം സ്വദേശിനിയുമാണെങ്കിൽ എല്ലാവരും വർഷങ്ങളായി താമസിക്കുന്നത് ചെന്നൈയിലാണ്. ഗൗരി ആദ്യമായി അഭിനയിക്കുന്ന സിനിമയായിരുന്നു ഇത്.

ആദ്യ സിനിമ തമിഴ് നാട്ടിലും കേരളത്തിലും ഒരുപോലെ സൂപ്പർഹിറ്റ് ആയത്തോടുകൂടി ഗൗരിക്ക് ഒരുപാട് ആരാധകർ ഉണ്ടാവുകയും അതുപോലെ തന്നെ നിരവധി അവസരങ്ങൾ തേടിയെത്തുകയും ചെയ്തു. മലയാളത്തിൽ മാർഗംകളി എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചത്. ഗൗരി നായികയായി എത്തുന്ന ആദ്യ മലയാള ചിത്രം അനുഗ്രഹീതൻ ആന്റണിയാണ്.

തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ മാസ്റ്ററിലും അഭിനയിക്കുന്നുണ്ട് ഗൗരി. 96-ന്റെ തെലുഗ് റീമേക്കിലും ഗൗരി തന്നെയാണ് ജാനുവിന്റെ കുട്ടികാലം അഭിനയിച്ചത്. സിനിമകൾ ഒരുപാട് ആയത്തോടുകൂടി ഒരുപാട് ആരാധകരും ഉണ്ടായ ഗൗരി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഗൗരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

CATEGORIES
TAGS