30 ലക്ഷത്തിന്റെ കുറവ്; പൃഥ്വിരാജിന്റെ ആഡംബര കാറിന്റെ രജിസ്ട്രേഷന്‍ മോട്ടോര്‍ വാഹനവകുപ്പ്  തടഞ്ഞു..!!

30 ലക്ഷത്തിന്റെ കുറവ്; പൃഥ്വിരാജിന്റെ ആഡംബര കാറിന്റെ രജിസ്ട്രേഷന്‍ മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞു..!!

നടന്‍ പൃഥ്വിരാജിന്റെ പുതിയ ആഡംബര കാറിന്റെ രജിസ്ട്രേഷന്‍ മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞതായി റിപ്പോര്‍ട്ട്. കാറിന്റെ യഥാര്‍ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തിയതില്‍ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്. യഥാര്‍ത്ഥ വിലയില്‍ നിന്ന് 30 ലക്ഷം രൂപയുടെ കുറവ് കണ്ടതാണ് തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.

കാറിന്റെ താല്‍ക്കാലിക രജിസ്ട്രേഷനു വേണ്ടി നല്‍കിയ അപേക്ഷയ്ക്കൊപ്പം വില 1.34 കോടി രൂപയെന്നാണ് എഴുതിചേര്‍ത്തിരിക്കുന്നത്. പക്ഷെ യഥാര്‍ത്ഥ വില മറച്ച് വെച്ചാണ് വ്യത്യാസം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ‘സെലിബ്രിറ്റി ഡിസ്‌കൗണ്ട്’ അനുസരിച്ച് 30 ലക്ഷം രൂപ കുറച്ചിട്ടുണ്ടെന്നാണ് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതികരണം. പക്ഷെ ആഡംബര കാറുകള്‍ക്ക് വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ബില്ലില്‍ വില 1.34 കോടി രൂപയെന്ന് രേഖപ്പെടുത്തി യത് സത്യമാണ്. 30 ലക്ഷെ രൂപ വാഹന ഉടമ ഡിസ്‌കൗണ്ട് നല്കിയ പ്രകാരമാണ് ഇത്. 9 ലക്ഷത്തോളം രൂപ ഇനിയും നികുതി കെട്ടിവച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ ചെയ്യാനാകില്ലെന്ന് മോട്ടര്‍ വാഹന വകുപ്പ് താരത്തെ അറിയിച്ചു.

CATEGORIES
TAGS

COMMENTS