സുരേഷ് ഗോപിയുടെ സർപ്രൈസ് എൻട്രി..!! താരസമ്പന്നമായി വിജി തമ്പിയുടെ മകളുടെ വിവാഹം[Video]

സുരേഷ് ഗോപിയുടെ സർപ്രൈസ് എൻട്രി..!! താരസമ്പന്നമായി വിജി തമ്പിയുടെ മകളുടെ വിവാഹം[Video]

നിരവധി മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് വിജി തമ്പി. 1988-ല്‍ പുറത്തിറങ്ങിയ ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യചിത്രം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകളുടെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്നത്.

വിജി തമ്പിയുടെ മകള്‍ പാര്‍വതിയാണ് വിവാഹിതയായത്. മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹ ച്ചടങ്ങില്‍ രണ്‍ജി പണിക്കര്‍, ജഗദീഷ് , ലാല്‍ ജോസ്, കെപിഎസി ലളിത, പ്രിയങ്ക നായര്‍, ചിപ്പി, ദേവന്‍, തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.

നടന്‍ സുരേഷ് ഗോപിയും ഭാര്യയും ചടങ്ങിനു വരുമെന്ന് ഉറപ്പുണ്ടായിരുന്നില്ല, പക്ഷെ അപ്രതീക്ഷിതമായ താരത്തിന്റെ എന്‍ട്രി സദസ്സിനെ ഞെട്ടിച്ചു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചടങ്ങില്‍ സിനിമാ പ്രവര്‍ത്തകരും വിജി തമ്പിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

CATEGORIES
TAGS

COMMENTS