സിനിമ തുടങ്ങുമ്പോൾ പലരും വിളിക്കും പിന്നെ നൈസായി ഒഴിവാക്കി വേറെ നടനെ വെയ്ക്കും – അബി പറഞ്ഞതിനെ പറ്റി ഒമർ ലുലു

സിനിമ തുടങ്ങുമ്പോൾ പലരും വിളിക്കും പിന്നെ നൈസായി ഒഴിവാക്കി വേറെ നടനെ വെയ്ക്കും – അബി പറഞ്ഞതിനെ പറ്റി ഒമർ ലുലു

മിമിക്രിവേദികളിലും സിനിമയിലും സജീവമായ നടന്‍ അബി നമ്മെ വിട്ട് പിരിഞ്ഞിട്ട് രണ്ട് വര്‍ഷം തികയുകയാണ്. ബാപ്പയേക്കാള്‍ മികവുറ്റ നടനായി ഷെയ്ന്‍ തിളങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി വിലക്ക് വന്നത്. വിവാദത്തില്‍ നിരവധി അഭിപ്രായങ്ങള്‍ പലയിടങ്ങളില്‍ നിന്നായി ഉരയുന്നുണ്ട്. സംവിധാകന്‍ ഒമർ ലുലു ഈ വിഷയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ശ്രദ്ദേയമാകുകയാണ്.

ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിന്റെ പണിപ്പുരയില്‍ ഒരു കഥാപാത്രം ചെയ്യാന്‍ അബിക്കയെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് ഒമര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പലരും സിനിമ തുടങ്ങുമ്പോള്‍ ഇങ്ങനെ വിളിക്കാറുണ്ടെന്നും പക്ഷെ പടം തുടങ്ങുമ്പോള്‍ തന്നെ മാറ്റി വേറെ ഏതെങ്കിലും നടനെ വെക്കാറാണ് പതിവെന്നും അബി പറഞ്ഞതായി ഒമര്‍ കുറിച്ചു. അബിയുടെ ആ വാക്കുകളില്‍ ആ മനുഷ്യന്‍ നേരിട്ട അവഗണനകളും, അടിച്ചമര്‍ത്തലുകളും തീര്‍ത്തും പ്രകടമായിരുന്നുവെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ഷെയ്‌ന്റെ വിവാദത്തില്‍ ഒമറിന്റെ നിലപാടും കുറിപ്പില്‍ വ്യക്തമാക്കി. ഇന്ന് ഷെയിന്‍ പ്രതികരിക്കുന്ന രീതിയും ഷെയ്നിന്റെ ശബ്ദവും എല്ലാം കാണുമ്പൊള്‍ തോന്നുന്നത് ഒരിക്കല്‍ തന്റെ വാപ്പച്ചി നേരിട്ട അവഗണകളുടെ അനുഭവച്ചിട്ട് തട്ടി വളര്‍ന്നതിന്റെ പൊള്ളലാണെന്നാണ് ഒമര്‍ കുറിച്ചു. പ്രതിബന്ധങ്ങളും, വിലക്കുകളും കടന്ന് ഷെയിന്‍ തിരിച്ചുവരും എന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അതിന് കാരണം അബിക്ക സിനിമയെ അത്ര മാത്രം സ്‌നേഹിച്ചിരുന്ന ഒരു കലാകാരനായതാണെന്നും കുറിപ്പില്‍ എഴുതി.

CATEGORIES
TAGS

COMMENTS