‘സിനിമയിൽ അവസരം ലഭിച്ചാൽ ആരുടെ നായിക ആവണം??’ – ആഗ്രഹം തുറന്നുപറഞ്ഞ് നടി സ്‌നിഷ ചന്ദ്രൻ

‘സിനിമയിൽ അവസരം ലഭിച്ചാൽ ആരുടെ നായിക ആവണം??’ – ആഗ്രഹം തുറന്നുപറഞ്ഞ് നടി സ്‌നിഷ ചന്ദ്രൻ

നീലക്കുയിൽ എന്ന സീരിയലൂടെ മലയാള കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായി മാറിയ നടിയാണ് സ്‌നിഷ ചന്ദ്രൻ. അതിൽ കസ്തൂരിയെന്ന കേന്ദ്രകഥാപാത്രം അവതരിപ്പിച്ചത് സ്‌നിഷ ആയിരുന്നു. ലോക് ഡൗൺ തുടങ്ങി ഒരു ആഴ്ച ആയപ്പോളായിരുന്നു സീരിയലിന്റെ അവസാന എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.

അവസാന എപ്പിസോഡുകൾക്ക് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. സ്‌നിഷ അഭിനയിക്കുന്ന അടുത്ത സീരിയൽ ഉടൻ തന്നെ ആരംഭിക്കുന്നുണ്ട്. പുതിയ കഥാപാത്രത്തിന്റെ ലുക്ക് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പുറത്തുവിട്ടിരുന്നു. സിനിമയിൽ അഭിനയിക്കണമെന്നാണ് സ്‌നിഷയുടെ ആഗ്രഹം.

ഈ കഴിഞ്ഞ ദിവസം സ്‌നിഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. അപ്പോൾ ഒരു ആരാധകൻ സിനിമയിൽ അവസരം ലഭിച്ചാൽ ആരുടെ നായികയായി അഭിനയിക്കണമെന്ന് ചോദിച്ചു. സ്‌നിഷ അതിന് മറുപടിയായി കൊടുത്ത പേര് ‘പ്രണവ് മോഹൻലാൽ’ എന്നായിരുന്നു.

കൂടാതെ തന്റെ ഇഷ്ടതാരങ്ങൾ പ്രണവും നയൻ‌താരയുമാണെന്ന് സ്‌നിഷ വെളിപ്പെടുത്തി. സിനിമയാണോ സീരിയലാണോ കൂടുതൽ താൽപര്യമെന്ന് ഒരാൾ ചോദിച്ചപ്പോൾ, രണ്ടും ഒരുപോലെ ഇഷ്ടമാണെന്ന് സ്‌നിഷ മറുപടി നൽകി. പുതിയ സീരിയൽ ജൂൺ അവസാനമോ ജൂലൈ ആദ്യ വാരമോ സംപ്രേക്ഷണം ആരംഭിക്കുമെന്നും താരം സൂചിപ്പിച്ചു.

കുക്കിങ്ങും ഗാർഡനിംഗുമാണ് തന്റെ ഹോബികൾ എന്നും, പുതിയ സീരിയലിലെ കഥാപാത്രത്തിന്റെ പേര് കാർത്തിക എന്നാണെന്നും സ്‌നിഷ ആരാധകർക്ക് മറുപടി നൽകി. നീലക്കുയിൽ ഫാമിലിയെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും സ്‌നിഷ പറഞ്ഞു. സീരിയലിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഏത് മേഖലയിൽ ജോലി ചെയ്തേനെ എന്ന് ചോദിചപ്പോൾ ഒരു ജേർണലിസ്റ് ആവാനായിരുന്നു ആഗ്രഹമെന്നും താരം വെളിപ്പെടുത്തി.

CATEGORIES
TAGS