‘സാരിയോടുള്ള പ്രണയം തുടർന്ന് നടി സ്വാസിക..’ – പ്രേക്ഷകരുടെ മനംകവർന്ന് താരത്തിന്റെ പുതിയ ചിത്രങ്ങൾ

‘സാരിയോടുള്ള പ്രണയം തുടർന്ന് നടി സ്വാസിക..’ – പ്രേക്ഷകരുടെ മനംകവർന്ന് താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാളത്തനിമയുള്ള ചുരുക്കം ചില നടിമാരെ ഇന്ന് മലയാള സിനിമ-സീരിയൽ രംഗത്തോളു. അതുപോലെ തന്നെ സിനിമയിലും സീരിയലിലും ടി.വി ഷോകളിലും ഒരുപോലെ തിളങ്ങി നിൽക്കാൻ പറ്റുക എന്ന് പറയുന്നതും പ്രയാസകരമായ കാര്യങ്ങളിൽ ഒന്നാണ്. ഈ രണ്ട് കാര്യങ്ങളും ഒരുപോലെ ശ്രദ്ധകൊടുക്കുന്ന താരങ്ങളിൽ ഒരാളാണ് സ്വാസിക വിജയ്.

2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരം പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു. മലയാളത്തിലാണ് താരം കൂടുതൽ സിനിമകൾ ചെയ്തതെങ്കിലും തമിഴ്, തെലുഗ് ഭാഷകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. 2016ന് ശേഷമാണ് സ്വാസികയെ തേടി കൂടുതൽ അവസരങ്ങൾ വന്നുതുടങ്ങിയത്.

കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയായി അഭിനയിച്ച് ഒരുപാട് ആരാധകരെ താരം സ്വന്തമാക്കി. മോഹൻലാലിൻറെ കടുത്ത ആരാധികയായ സ്വാസിക ഇട്ടിമാണി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യുകയും ചെയ്തു. ഇടക്കാട് ബെറ്റാലിയനാണ് സ്വാസിക അഭിനയിച്ചതിൽ അവസാനം പുറത്തിറങ്ങിയ സിനിമ.

2020-ലും നിരവധി സിനിമകളുടെ ഭാഗമായ സ്വാസിക അപ്രതീക്ഷിതമായ കൊറോണയുടെ വ്യാപനവും അതെ തുടർന്നുള്ള ലോക് ഡൗണുമെല്ലാം താരത്തിന്റെ ചിത്രങ്ങളെയും ബാധിച്ചു. ഷൂട്ടിംഗ് നിർത്തി വച്ചതും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ചെയ്തതുമായി നിരവധി സിനിമകളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നാളിൽ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം.

തന്റെ ആരാധകർക്കൊപ്പം വിശേഷങ്ങൾ പങ്കുവെക്കുകയും സംവദിക്കുകയുമെല്ലാം താരം ചെയ്യാറുണ്ട്. ആരാധകർക്കിടയിൽ ഏറ്റവും ശ്രദ്ധനേടാറുള്ള താരത്തിന്റെ നാടൻ വേഷങ്ങളിലുള്ള ഫോട്ടോഷൂട്ട് ഇപ്പോൾ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ് സ്വാസിക. സാരിയോടുള്ള തന്റെ പ്രണയം ഒരിക്കൽ കൂടി പുത്തൻ ഫോട്ടോഷൂട്ടിലൂടെ താരം പങ്കുവച്ചു.

‘സാരി വെറും ഒരു വസ്ത്രമല്ല, അത് ഒരു ഐഡന്റിറ്റിയും എന്റെ ശക്തിയുമാണ്..’, സ്വാസിക ചിത്രങ്ങളോടൊപ്പം കുറിച്ചു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജോർജുകുട്ടിയാണ് മനോഹരമായ ഈ ഫോട്ടോസ് തന്റെ ക്യാമറയിൽ പകർത്തിയത്. അതുപോലെ തന്നെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ അഭിലാഷ് ചിക്കുവാണ് സ്വാസികയുടെ ഈ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS