സമരം ചെയ്യുന്നവർക്ക് ചെറുസമ്പാദ്യം കൊണ്ട് അവളുടെ വക ബിസ്ക്കറ്റും പഴങ്ങളും – ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സമരം ചെയ്യുന്നവർക്ക് ചെറുസമ്പാദ്യം കൊണ്ട് അവളുടെ വക ബിസ്ക്കറ്റും പഴങ്ങളും – ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങളിൽ കൂടുതലും വിദ്യാർത്ഥികളും യുവജനതയുമാണ് രംഗത്ത് ഉള്ളത്. ഒരു മനസ്സോടെ ഏവരും സമരരംഗത്ത് നിൽകുമ്പോൾ ചില ഹൃദ്യമായ കാഴ്ചകൾ രാജ്യം സാക്ഷ്യം വഹിച്ചു. ഡൽഹിയിൽ സമരം ചെയ്യുന്ന ആളുകൾ ഡൽഹി പൊലീസിന് റോസ് പൂ നൽകുന്ന കാഴ്‌ച നമ്മൾ എല്ലാവരും കണ്ടതാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രമായിരുന്നു അത്.

ഇന്നലെയും ഒരുപാട് കൗതുകനിറഞ്ഞ കാഴ്ചകൾ സമരമുഖത്ത് കാണാൻ ഇടയായി. സമരം ചെയ്യുന്ന ആളുകൾക്ക് വെള്ളവും ആഹാരവും നൽകുന്ന ഡൽഹി പൊലീസിന്റെ കരുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

അതുപോലെ തന്നെ ഒരു കൊച്ചുമിടുക്കി താൻ കൂട്ടിവച്ച സമ്പാദ്യത്തിൽ നിന്ന് സമരാനുകൂലികൾക്ക് ബിസ്ക്കറ്റും പഴങ്ങളും നൽകുന്ന ചിത്രം ട്വിറ്ററിൽ വന്നതോടെ, ആരാണ് ആ കുട്ടിയെന്ന് അറിയാൻ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ തിരയുന്നുണ്ട്.

ഇന്ത്യ ഗേറ്റിൽ സമരം ചെയ്ത ആളുകൾക്ക് ഒരുകൂട്ടം സിഖ് സമുദായത്തിൽ അംഗങ്ങൾ സൗജന്യമായി ചായ വിതരണം ചെയ്തു. ചില സന്നദ്ധ സംഘടനകൾ വെജിറ്റബിൾ ബിരിയാണി വരെ നൽകുന്നുണ്ട്. രാജ്യത്ത് അത് ശക്തമായ പ്രതിഷേധം തുടരുകയാണ്. വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്നാണ് സമരാനുകൂലികൾ പറയുന്നത്.

CATEGORIES
TAGS

COMMENTS