‘വെൽക്കം ജൂനിയർ ഹാർദിക്..’ – അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ

‘വെൽക്കം ജൂനിയർ ഹാർദിക്..’ – അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ

ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ ഉള്ളതിൽവച്ച് ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യ. ഓസ്‌ട്രേലിയക്ക് എതിരെ 2016ൽ ഇന്ത്യക്ക് വേണ്ടി ക്യാപ് അണിഞ്ഞതിന്റെ ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായി മാറാൻ ഹാർദിക്കിന് സാധിച്ചു. ഈ വർഷം ജനുവരി ഒന്നിനായിരുന്നു താരം വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

സെർബിയൻകാരിയായ നടാഷ സ്റ്റാന്‍കോവിച്ചാണ്‌ ഹാർദികിന്റെ ഭാര്യ. സെർബിയൻ നടിയും നർത്തകിയുമാണ് നടാഷ. ഈ ലോക്ക് ഡൗൺ നാളിൽ ഹാർദിക് വിവാഹം നടന്നതിന്റെയും ഭാര്യ ഗർഭിണിയായതിന്റെയും ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. വിവാഹം കഴിഞ്ഞ കാര്യം എല്ലാവരും അപ്പോഴാണ് അറിയുന്നത്.

ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ധോണിയെക്കാൾ മികച്ച ഫിനിഷർ ഈ കാര്യത്തിൽ താങ്കളാണെന്ന് നിരവധി ആരാധകർ കളിയാക്കി രസകരമായ കമന്റുകൾ ഇട്ടിരുന്നു. ഇപ്പോഴിതാ ഭാര്യ പ്രസവിച്ചുവെന്നും തങ്ങൾക്ക് ഒരു ആൺകുട്ടി പിറന്നുവെന്നും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ.

ഹാർദികിന്റെ ആരാധകർ ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. എന്തായാലും ആദ്യത്തെ കൺമണി പിറന്നതിന്റെ സന്തോഷത്തിലാണ് ഹാർദിക്. ജൂനിയർ ഹാർദിക്കിന്റെ വരവ് ഗംഭീരമായി ആഘോഷിക്കുകയാണ് ആരാധകർ. അച്ഛനെ പോലെ ലോകം അറിയുന്ന കളിക്കാരൻ ആവട്ടേയെന്നൊക്കെ ഇപ്പോൾ തന്നെ ആരാധകർ ആശംസ അറിയിച്ച് കമന്റുകൾ ഇടുന്നുണ്ട്.

ഹാർദിക്കും നടാഷയും കാറിൽ സഞ്ചരിക്കുന്ന ഫോട്ടോ ഈ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തിരുന്നു. സഹതാരങ്ങളായ വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, സച്ചിന്റെ മകൾ സാറാ ടെണ്ടുൽക്കർ തുടങ്ങിയവർ ഹാർദികിന്റെ ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. ഹാർദികിന്റെ സഹോദരൻ ക്രുനാൾ പാണ്ഡ്യയും ഇന്ത്യൻ ടീമിന്റെ ഭാഗമാണ്.

CATEGORIES
TAGS