‘വിവാഹശേഷമാണ് ഞാൻ അത് പഠിച്ചത്, മകൻ ജനിച്ചതോടെ ജീവിതം മാറി..’ – മനസ്സ് തുറന്ന് സംവൃത സുനിൽ

‘വിവാഹശേഷമാണ് ഞാൻ അത് പഠിച്ചത്, മകൻ ജനിച്ചതോടെ ജീവിതം മാറി..’ – മനസ്സ് തുറന്ന് സംവൃത സുനിൽ

രസികൻ എന്ന ലാൽജോസ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി സംവൃത സുനിൽ. രസികനിലെ തങ്കി എന്ന കഥാപാത്രം അവതരിപ്പിച്ച സംവൃതയെ തേടി നിരവധി സിനിമകൾ വന്നെത്തി. ചന്ദ്രോത്സവം, നേരറിയാൻ സി.ബി.ഐ, അറബിക്കഥ, ചോക്ലേറ്റ്, ഹാപ്പി ഹസ്ബന്റ്സ്, അയാളും ഞാനും തമ്മിൽ തുടങ്ങി നിരവധി സിനിമകളിൽ സംവൃത അഭിനയിച്ചു.

മലയാളത്തിന് പുറമേ തമിഴിലും തെലുഗിലും താരം അഭിനയിച്ചിട്ടുണ്ട്. 2012ൽ വിവാഹിതയായ താരം വിവാഹത്തിന് ശേഷം ഏറെ നാൾ അഭിനയത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് ഈ കഴിഞ്ഞ വർഷം ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് താരം നടത്തി.

പുത്തൻ പാചകപരീക്ഷണങ്ങളും മക്കളുടെ കാര്യങ്ങളും നോക്കി ഭർത്താവ് അഖിലിനൊപ്പം അമേരിക്കയിലാണ് സംവൃത താമസിക്കുന്നത്. കേരള കൗമദിക്ക നൽകിയ അഭിമുഖത്തിൽ താരം തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ‘അഖിലേട്ടനും വീട്ടുകാരും കാരണമാണ് ഞാൻ സിനിമയിലേക്ക് തിരിച്ചുവന്നത്.

നല്ല ചിത്രമാണെന്ന് പറഞ്ഞപ്പോൾ അവർ എല്ലാം മികച്ച പിന്തുണ നൽകിയെന്നും സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത് കുടുംബജീവിതം ആസ്വദിക്കാൻ ആണെന്നും താരം പറഞ്ഞു. വിവാഹ ശേഷമാണ് ഞാൻ പാചകം പഠിച്ചത്. നേരത്തെ പാചകത്തിൽ പരീക്ഷണങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. മകൻ ജനിച്ചതോടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടായി.

മൂത്തയാളായ അഗസ്ത്യയ്ക്ക് കൂട്ടായി അനിയൻ രുദ്ര എത്തിയ വാർത്ത അടുത്തിടെയാണ് സംവൃത തന്റെ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. മോൻ ഇപ്പോൾ പ്രീ സ്‌കൂളിൽ പഠിക്കുകയാണ്. അമ്മയെന്ന നിലയിൽ താൻ സന്തോഷവതിയാണെന്ന് സംവൃത പറഞ്ഞു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകനിൽ മെൻറ്റർ/ജഡ്ജ് ആയിരുന്നു സംവൃത.

CATEGORIES
TAGS