വിജയ് സേതുപതിയുടെ ചോദ്യങ്ങൾക്ക് കിടിലൻ മറുപടിയുമായി പിതാവിനെതിരെ പരാതി നൽകിയ 7 വയസ്സുകാരി..!!

വിജയ് സേതുപതിയുടെ ചോദ്യങ്ങൾക്ക് കിടിലൻ മറുപടിയുമായി പിതാവിനെതിരെ പരാതി നൽകിയ 7 വയസ്സുകാരി..!!

വീട്ടില്‍ ശൗചാലയം നിര്‍മിക്കാത്തതിന് പിതാവിനെതിരേ പരാതി നല്‍കിയ ഏഴു വയസ്സുകാരിയും വിജയ്‌സേതുപതിയും ഒരുമിച്ചുള്ള അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വെല്ലൂര്‍ ജില്ലയിലെ ആമ്പൂരിലുള്ള സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹനീഫ സാറയായാരുന്നു ശൗചാലയം പണിയാതിരുന്ന പിതാവ് ഇഹ്സാനുള്ളയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്.

അഭിമുഖത്തില്‍ പോലീസ് അച്ഛനെതിരെയുള്ള പരാധി സ്വീകരിച്ച്, അതില്‍ നടപടി എടുത്താല്‍..? എന്ന് കരുതി മോള്‍ പേടിച്ചില്ലേ എന്ന് വിജയ്‌സേതുപതി ചോദിച്ചപ്പോള്‍ എന്റെ തലയില്ലോ കുറ്റം, അച്ഛന്റെ പേരിലല്ലേ.. എന്നാണ് അവള്‍ പറഞ്ഞത്.

എല്‍.കെ.ജി.യില്‍ ഒന്നാംറാങ്ക് നേടിയാല്‍ ശൗചാലയം നിര്‍മിച്ചു നല്‍കാമെന്ന് അച്ഛന്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും പക്ഷെ പാലിച്ചില്ലെന്നായിരുന്നു കുട്ടിയുടെ പരാതി. ഇതേക്കുറിച്ചറിഞ്ഞ കളക്ടര്‍ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം കുട്ടിയുടെ വീട്ടില്‍ ശൗചാലയം പണിയാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

ആ കൊച്ചുമിടുക്കിയെ ആമ്പൂര്‍ നഗരസഭ കുട്ടിയെ സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുകയും ചെയ്തു. അച്ഛന്റെ വാഗ്ദാനം നിറവേറാതിരുന്നതില്‍ഫസ്റ്റ് റാങ്ക് വാങ്ങിച്ച തെളിവുമായാണ് എസ്‌.ഐയുടെ അടുത്ത് പോയി ഹനീഫ അച്ഛനെതിരെ പരാതി നല്‍കിയത്.

CATEGORIES
TAGS

COMMENTS