വാവ സുരേഷിന് വീട്ടിൽ ഇരിക്കേണ്ടി വരുമോ?? – മൂർഖൻ കുഞ്ഞിനെ കൈയിലെടുത്ത് നടി പ്രവീണ

വാവ സുരേഷിന് വീട്ടിൽ ഇരിക്കേണ്ടി വരുമോ?? – മൂർഖൻ കുഞ്ഞിനെ കൈയിലെടുത്ത് നടി പ്രവീണ

സിനിമ-സീരിയൽ രംഗത്ത് ഒരുപോലെ സജീവമായ താരമാണ് നടി പ്രവീണ. വാസന്തിയും ലക്ഷ്‌മി പിന്നെ ഞാനും എന്ന സിനിമയിലെ വാസന്തിയായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരം നിരവധി മലയാള സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ അഭിനയിച്ചിട്ടുണ്ട്. കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് പ്രവീണ സിനിമയിലേക്ക് വരുന്നത്.

തമിഴ്, തെലുഗ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കുന്ന ചുരുക്കം ചില നടിമാരെ മലയാളത്തിലുള്ളൂ. പ്രവീണ അത്തരത്തിൽ ഉള്ള ഒരു അഭിനയത്രിയാണ്. കാളിദാസ് ജയറാം നായകനായ ഹാപ്പി സർദാറിലാണ് പ്രവീണ അവസാനമായി അഭിനയിച്ചത്.

ലോക്ക് ഡൗൺ കാരണം സിനിമ ഷൂട്ടിംഗ് എല്ലാം നിർത്തി വച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പല താരങ്ങൾ അവരവരുടെ വീടുകളിലാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ഈ ലോക്ക് ഡൌൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മൂർഖൻ പാമ്പ് എന്ന് കേട്ടാൽ തന്നെ ഓടുന്ന ആളുകളാണ് നമ്മളിൽ പലരും.

പ്രവീണ തന്റെ വീട്ടിൽ എത്തിയ ഒരു കുഞ്ഞു അതിഥിയെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ്. വീട്ടിൽ എത്തിയ മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ തന്റെ കൈയിൽ എടുത്ത് വച്ചിരിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോയുടെ താഴെ ആരാധകരുടെ കമന്റുകൾ വന്നു.

അഭിനയം നിർത്തി പാമ്പ് പിടുത്തം തുടങ്ങിയോ, വാവ സുരേഷിന് ഇനി വീട്ടിൽ ഇരിക്കേണ്ടി വരുമല്ലോ എന്ന തുടങ്ങുന്നു ചില രസകരമായ കമന്റുകൾ. എന്നാൽ ചിലർ ശ്രദ്ധിക്കണം, ഇങ്ങനെ ചെയ്യരുത് എന്നൊക്കെ കമന്റുകളും ഇടുന്നുണ്ട്. ഇത്രയും ചെറിയ ഒരു പാമ്പിനെ തന്റെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നും താരം പറഞ്ഞു.

CATEGORIES
TAGS