‘ലാലേട്ടനെ കാണണം..’ കുട്ടികളുടെ ആഗ്രഹം സാധിച്ചു കൊടുത്ത് നടി കൃഷ്ണപ്രഭ

‘ലാലേട്ടനെ കാണണം..’ കുട്ടികളുടെ ആഗ്രഹം സാധിച്ചു കൊടുത്ത് നടി കൃഷ്ണപ്രഭ

പ്രായഭേദമില്ലാതെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സ്‌നേഹിക്കുന്ന മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാല്‍. അടുത്ത് നിന്ന് ഒരു സെല്‍ഫി എടുക്കാനും ഒന്നു സംസാരിക്കാനും ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. അത്തരത്തിലൊരു ആഗ്രഹം രക്ഷ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടന്നു കൂടിയിട്ട് നാളെറെയായി. ഇപ്പോഴിതാ ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്.

മോഹന്‍ലാലിനെ കാണണം എന്ന ആഗ്രഹം രക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചുകൊടുത്തത് മലയാളത്തിന്റെ പ്രിയപ്പെട്ട നടി കൃഷ്ണപ്രഭയാണ്. നിരവധി സിനിമകളില്‍ അഭിനയിച്ച കൃഷ്ണപ്രഭ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ്.

കുട്ടികളെ പോലെ താരവും മോഹന്‍ലാലിന്റെ വലിയൊരു ആരാധികയാണ്. കുട്ടികൾക്ക് മോഹൻലാലിനെ കാണണം എന്നാഗ്രഹം പറഞ്ഞപ്പോൾ ഈ വിവരം താരം അറിയുകയും ഉടനടി വേണ്ട കാര്യങ്ങള്‍ നടപ്പാക്കുകയും ആയിരുന്നു.

കൃഷ്ണ പ്രഭ വിദ്യാര്‍ത്ഥികളുടെ ആഗ്രഹം അദ്ദേഹത്തെ അറിയിക്കുകയും ഒരുമടിയും അവധികളും നല്‍കാതെ മോഹന്‍ലാലിന്റെ അടുത്തേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ പറയുകയായിരുന്നു. കുട്ടികളുമൊത്ത് ചിത്രമെടുത്ത് വിശേഷങ്ങള്‍ ചോദിച്ചശേഷമാണ് അവരെ മടക്കിയത്. കൃഷ്ണപ്രഭയും, അമ്മയും സ്‌കൂള്‍ അധികൃതരും ഒപ്പമുണ്ടായിരുന്നു.

CATEGORIES
TAGS

COMMENTS