ലച്ചുവും സിദ്ദാർത്ഥിനും ആരാധകരുടെ ആശംസകൾ..!! വിവാഹചിത്രങ്ങൾ പുറത്ത്

ലച്ചുവും സിദ്ദാർത്ഥിനും ആരാധകരുടെ ആശംസകൾ..!! വിവാഹചിത്രങ്ങൾ പുറത്ത്

ഉപ്പും മുളകും 1000 എപ്പിസോഡുകള്‍ പിന്നിട്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് നിരവധി സന്തോഷ നിമിഷങ്ങളാണ് പുറത്തു വരുന്നത്. അതില്‍ ഏറ്റവും പുതിയത് ലച്ചുവിന്റെ വിവാഹ വാര്‍ത്തയായിരുന്നു. ആരാണ് വരന്‍ എന്നത് ആരാധകരില്‍ കണ്‍ഫ്യൂഷന്‍ തീര്‍ത്തിരുന്നു. നേവി ഉദ്യോഗസ്ഥനായ സിദ്ധാര്‍ത്ഥ് ആരാണെന്ന് പ്രേക്ഷകര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

ടിക് ടോക് താരം ഗിരീഷ് ഗംഗാധരന്‍ ആയിരുന്നു ആദ്യം വരന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഷെയ്ന്‍ നിഗം പിന്നീട് എത്തുകയും വരന്‍ അദ്ദേഹം ആണെന്ന് പ്രേക്ഷകര്‍ തീരുമാനിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വിവാഹ ചിത്രങ്ങളില്‍ സിദ്ദീര്‍ത്ഥ് ആരാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയ താരം നടനും അവതാരകനുമായ ഡെയിന്‍ ഡേവിസ് ആണ് വരനായി എത്തുന്നത്.

വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ബാലു ലച്ചുവിനെ കതിര്‍മണ്ഡപത്തിലേക്ക് നയിക്കുന്നതും, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും ആയ ചിത്രങ്ങളാണ് പുറത്ത് വിട്ടത്.

CATEGORIES
TAGS

COMMENTS