യഥാർത്ഥ കളക്ഷൻ അറിയാതെ നഷ്ടത്തിന്റെ പിറകെ പോകുന്ന അൽപ്പന്മാരോട് പുച്ഛം – തുറന്നടിച്ച് മാമാങ്കത്തിന്റെ നിർമാതാവ്

യഥാർത്ഥ കളക്ഷൻ അറിയാതെ നഷ്ടത്തിന്റെ പിറകെ പോകുന്ന അൽപ്പന്മാരോട് പുച്ഛം – തുറന്നടിച്ച് മാമാങ്കത്തിന്റെ നിർമാതാവ്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ മാമാങ്കത്തിന്റെ പ്രതിഫലത്തെ ക്കുറിച്ച് വ്യക്തമായ വിവരം രേഖപ്പെടുത്തുകയാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ വേണു കുന്നപ്പിള്ളി. മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായിരിക്കുകയാണ്.

ഇപ്പോഴും ചില തീയേറ്ററില്‍ ചിത്രം ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രം ആമസോണിലും വന്നിട്ടുണ്ട്. ഡിഗ്രേഡിന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി കഴിഞ്ഞു. അതിനെയെല്ലാം എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടുകഴിഞ്ഞു.

പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷന്‍ ആയിരുന്നു ഈ ഡിഗ്രേഡിങ്ങ്. സിനിമയുടെ യഥാര്‍ത്ഥ പ്രതിഫലം എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അല്‍പ്പന്‍മാരോട് പുച്ഛം മാത്രം തോന്നുകയാണെന്നും അദ്ദേഹം കുറിച്ചു.

ദൈവനാമം പറഞ്ഞ്, പുറകില്‍ നിന്നു കുത്തുന്നവരെ അധികം താമസിയാതെ സിനിമാലോകം തിരിച്ചറിയും. മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം എഴുതി.

CATEGORIES
TAGS

COMMENTS