‘മേക്കപ്പ് ഇടാറുണ്ട്, ഷോയിൽ പറഞ്ഞത് വളച്ചൊടിക്കരുത്..’ – ആദ്യമായി പ്രതികരിച്ച് നടി നിമിഷ സജയൻ

‘മേക്കപ്പ് ഇടാറുണ്ട്, ഷോയിൽ പറഞ്ഞത് വളച്ചൊടിക്കരുത്..’ – ആദ്യമായി പ്രതികരിച്ച് നടി നിമിഷ സജയൻ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി നിമിഷ സജയൻ. പിന്നീട് നിരവധി സിനിമകളിൽ നിമിഷ അഭിനയിക്കുകയും കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള അവാർഡും സ്വന്തമാക്കിയ താരമാണ് നിമിഷ.

നിമിഷ അമൃത ടി.വിയിലെ ആനീസ് കിച്ചൺ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ ചില കാര്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. തനിക്ക് മേക്ക് അപ്പ് ഇടാൻ താൽപര്യമില്ലെന്നും ലഭിച്ച കഥാപാത്രങ്ങൾ എല്ലാം അത്തരത്തിൽ ഉള്ളതായിരുന്നുവെന്നും ആ പരിപാടിയിൽ നിമിഷ പറയുക ഉണ്ടായി.

അതിന് ശേഷം ആനിയ്ക്ക് ഒരുപാട് ട്രോളുകളും വിമർശനങ്ങളും ലഭിച്ചിരുന്നു. എന്നാൽ ചിലർ നിമിഷയെയും വെറുതെ വിട്ടില്ല. നിമിഷ ഫോട്ടോഷൂട്ടുകളിൽ മേക്ക് അപ്പ് ഇട്ടിരിക്കുന്ന ചിത്രങ്ങൾ ചിലർ പോസ്റ്റ് ഇട്ട് ചോദ്യം ചെയ്തു. ഇപ്പോൾ അതിനുള്ള മറുപടിയുമായി വന്നിരിക്കുകയാണ് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ.

ഒരുപാട് പേർ തനിക്ക് ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്ക് അപ്പ് ഇല്ലേയെന്ന് ചോദിച്ചു. വ്യക്തപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല എന്നും സിനിമയിൽ ആവശ്യം വന്നാൽ ഇടുമെന്നും താൻ ആ ഷോയിൽ പറഞ്ഞതാണ്. താൻ ചെയ്ത ചില മാഗസിൻ ഫോട്ടോഷൂട്ടുകളുടെയും ചാനൽ പരിപാടികളുടെയും ആവശ്യത്തിന് മേക്ക് ഇടേണ്ടി വരാറുണ്ട്.

അത് തന്റെ പ്രെഫഷണലിന്റെ ഭാഗമാണ്.. മേക്കപ്പ് ഇഷ്ടമല്ല എന്നത് തന്റെ വ്യക്തി ജീവിതത്തിന്റെ ഭാഗവുമാണ്. വാക്കുകളുടെ സത്യം മനസ്സിലാക്കി നന്മകൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കാനും നിമിഷ തന്റെ പേജിൽ കുറിച്ചു. രാജീവ് രവിയുടെ തുറമുഖവും മഹേഷ് നാരായണന്റെ മാലിക്കും ആണ് ഇനി പുറത്തിറങ്ങാനുള്ള നിമിഷയുടെ ചിത്രങ്ങൾ.

CATEGORIES
TAGS