‘മേക്കപ്പിടുന്നത് സിനിമയിൽ മാത്രം, മെലിയുന്നതിനോട് താല്പര്യമില്ല..’ – അനു സിതാര

‘മേക്കപ്പിടുന്നത് സിനിമയിൽ മാത്രം, മെലിയുന്നതിനോട് താല്പര്യമില്ല..’ – അനു സിതാര

സ്ലിം ബ്യൂട്ടിയായിരിക്കാനാണ് നടിമാര്‍ എന്നും ആഗ്രഹിക്കാറ്. മലയാളത്തിന്റെ ശാലീന സുന്ദരിയെന്ന് പ്രേക്ഷകര്‍ വളരെ സ്‌നേഹത്തോടെ വിളിക്കുന്ന അനു സിതാര തന്റെ സൗന്ദര്യ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ശരീരഭാരം കുറയ്ക്കാനോ സൗന്ദര്യം വര്‍ദ്ദിപ്പിക്കാനോ താന്‍ ഒന്നും ചെയ്യാറില്ലെന്ന് താരം വനിതയ്ക്ക് നല്‍കി അഭിമുഖത്തില്‍ പറയുന്നു. വിവാഹ ശേഷമാണ് അനു സിനിമയിലേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ മാമാങ്കത്തിലാണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം എന്തെന്ന് ചോദിച്ചാല്‍ മമ്മിയുണ്ടാക്കുന്ന ചോറും മുളകിട്ട മീന്‍കറിയുമാണ് എന്നാണ് താരത്തിന്റെ ഉത്തരം. ഭക്ഷണത്തോട് കോംപ്രമൈസ് പറയാറില്ലെന്നും ആഗ്രഹം തോന്നുന്നതെല്ലാം ഞാന്‍ കഴിക്കുമെന്നും അനു പറയുന്നു.

ശരീരഭാരം കൂടുന്നത് കൊണ്ട് പ്രശ്‌നമൊന്നുമില്ലെന്നും ആഹാരത്തിന്റെ അളവു കുറച്ചു തീരെ മെലിയുന്നതിനോട് താല്‍പര്യമില്ലെന്നും മെലിഞ്ഞ രൂപം തനിക്കു ചേരില്ലെന്നും താരം പറയുന്നു. മേക്കപ്പ് സിനിമകളില്‍ മാത്രമെ ഉപയോഗിക്കുറുള്ളു. അല്ലാതെയുള്ള സമയങ്ങളില്‍ തനി നാടനായി കാണാനാണ് ഇഷ്ടമെന്നും അനു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

CATEGORIES
TAGS

COMMENTS