മുഖ്യമന്ത്രിയെ കാണാന്‍ കടയ്ക്കല്‍ ചന്ദ്രന്‍ നേരിട്ടെത്തി..!! ചിത്രം വൈറല്‍

മുഖ്യമന്ത്രിയെ കാണാന്‍ കടയ്ക്കല്‍ ചന്ദ്രന്‍ നേരിട്ടെത്തി..!! ചിത്രം വൈറല്‍

കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന ചിത്രം വണ്‍ ന്റെ പണിപ്പുരയിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ചിത്രീകരണം സജീവമായി തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ ഷൂട്ടിങ്ങിനിടയില്‍ സമയം കണ്ടെത്തി മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നേരിട്ടെത്തിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടി കാണാനെത്തിയ വിവരവും ചിത്രവും ആരാധകര്‍ക്കായി പങ്കുവച്ചത്. വണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി ഓഫിസില്‍ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു. സൗഹൃദ സന്ദര്‍ശനമാണെന്നും -പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ്യാണ് ചിത്രത്തിന്റെ തിരക്കഥ. ബോബി സഞ്ജയുടെ കഴിഞ്ഞ ചിത്രം ഉയരെ മികച്ച വിജയം നേടിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, , മാമുക്കോയ, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

CATEGORIES
TAGS

COMMENTS