”മാലാഖ’യുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ..’ – നടി വീണ നന്ദകുമാറിന്റെ ഫോട്ടോഷൂട്ട് വൈറൽ

”മാലാഖ’യുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ..’ – നടി വീണ നന്ദകുമാറിന്റെ ഫോട്ടോഷൂട്ട് വൈറൽ

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ആസിഫ് അലി നായകനായ ചിത്രത്തിലെ റിൻസി എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി വീണ നന്ദകുമാർ. അതിമനോഹരമായി സ്ലീവച്ചന്റെ ഭാര്യയായി അഭിനയിച്ച താരം പ്രേക്ഷകരുടെ പ്രശംസകൾ ഏറ്റുവാങ്ങി. ആ കഥാപാത്രത്തോട് കൂടി ഒരുപാട് ആരാധകന്മാരും താരത്തിന് ഉണ്ടായി.

വീണ അതിന് മുമ്പ് തന്നെ സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷകർ കൂടുതലായി ശ്രദ്ധിച്ചത് ഈ ചിത്രത്തിലൂടെയാണ്. തമിഴിലും വീണ ഒന്ന്-രണ്ട് സിനിമകൾ വീണ അഭിനയിച്ചിട്ടുണ്ട്. കടംകഥ, തൊട്ര, കോഴിപ്പോര് തുടങ്ങിയ സിനിമകളിലാണ് വീണ ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. ഖാലിദ് റഹ്‌മാന്റെ പുതിയ ചിത്രത്തിലും വീണ നായികയായി എത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

കെട്ട്യോൾ ഹിറ്റായതോടുകൂടി വീണയുടെ ഫോട്ടോസും പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയിൽ ഒരു നാടൻ വേഷത്തിൽ എത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് ശരിക്കും ഞെട്ടിപോയി ആരാധകർ. മോഡേൺ വേഷങ്ങളും തനിക്ക് ചേരുമെന്ന് നേരത്തെ തന്നെ താരം തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും വീണയുടെ ഒരു ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിയിരിക്കുകയാണ്. വനിതയ്ക്ക് വേണ്ടി താരം ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രം വീണ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്‌തിരുന്നു. മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ശരിക്കും വല്ലാത്ത ഒരു മേക്കോവറാണ് താരം ഫോട്ടോഷൂട്ടിനായി നടത്തിയിരിക്കുന്നത്.

ശ്യാം ബാബുവാണ് മനോഹരമായ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. തുന്നൽ സ്റ്റുഡിയോയാണ് വസ്ത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. നോർത്ത് ഇന്ത്യൻ സ്‌റ്റൈൽ ലുക്കാണ് താരത്തെ ഫോട്ടോയിൽ കണ്ടാൽ തോന്നുക.

CATEGORIES
TAGS