മറിയത്തിന്റെ നച്ചുമാമിയ്ക്ക് ജന്മദിനാശംസകൾ..!! നസ്രിയയ്ക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ

മറിയത്തിന്റെ നച്ചുമാമിയ്ക്ക് ജന്മദിനാശംസകൾ..!! നസ്രിയയ്ക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ

പളുങ്ക് എന്ന ചിത്രത്തിലൂടെ ബ്ലസി മലയാളികള്‍ക്ക് സമ്മാനിച്ച താരമാണ് നസ്രിയ. ഗോസിപ്പ് കോളങ്ങളില്‍ വന്നുപെടാതെ തമിഴിലും മലയാളത്തിലുമുള്ള സൂപ്പര്‍താരങ്ങളുടെ നായികയായി നസ്രിയ ആരാധക ഹൃദയം കീഴടക്കിയത് വളരെപ്പെട്ടന്നായിരുന്നു. ബാഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ച ശേഷം ഫഹദുമൊത്ത് വിവാഹം ജീവിതം മുന്നോട്ട് പോയി നാല് വര്‍ഷമാണ് താരം അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തത്.

ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലൂടെയാണ് വീണ്ടും തിരിച്ചെത്തിയത്. പിന്നീട് താരം നിര്‍മാണ രംഗത്തേക്കും ചുവടു വച്ചിരുന്നു. വിവാഹ ശേഷം ആദ്യമായി ഫഹദുമൊത്ത് ട്രാന്‍സിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് നസ്രിയ.

ഇന്ന് താരത്തിന്റെ ജന്‍മദിനമാണ്. സോഷ്യല്‍ മീഡിയയിലൂടെ നസ്രിയയ്ക്ക് നിരവധി ആളുകളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍താരം ഡിക്യു താരത്തിന് പിറന്നാള്‍ ആശംസയുമായി സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുകയാണ്.

ദുല്‍ഖറിന്റെ ഭാര്യയുടെ ഏറ്റവും അടുത്ത സുഹൃത്തും കൂടിയാണ് നസ്രിയ. മകള്‍ മറിയത്തിന്റെ നച്ചുമാമിയും അമാലിന്റെ സഹോദരിയുമായ നസ്രിയയ്ക്ക് ആശംസകള്‍ എന്നാണ് താരം കുറിച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

CATEGORIES
TAGS

COMMENTS