മധുരക്കിഴങ്ങും കട്ടൻചായയും കുടിച്ച് മേഘാലയയിൽ എത്തി..!! ഏഷ്യയിലെ ഏറ്റവും വൃത്തിയുളള ഗ്രാമത്തെ പരിചയപ്പെടുത്തി റിമി ടോമി

മധുരക്കിഴങ്ങും കട്ടൻചായയും കുടിച്ച് മേഘാലയയിൽ എത്തി..!! ഏഷ്യയിലെ ഏറ്റവും വൃത്തിയുളള ഗ്രാമത്തെ പരിചയപ്പെടുത്തി റിമി ടോമി

ഗായികയായും അവതാരികയായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ യാത്രകള്‍ ഇഷ്ടപ്പെടുന്ന റിമിയുടെ മേഘാലയ ട്രിപ്പിന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ചിത്രങ്ങളോടൊപ്പം മേഘാലയ വിശേഷത്തിന്റെ വീഡിയോയും പങ്കുവച്ചിരുന്നു. മേഘാലയയിലെ മൗലിനോംഗ് എന്ന സ്ഥലത്താണ് അവധി ആഘോഷിക്കാന്‍ പോയത്. കടയ്ക്കു മുന്നില്‍ ഇരുന്ന് മധുരക്കിഴങ്ങും കട്ടന്‍ ചായയും കഴിക്കുന്നതിന്റെ രസകരമായ വീഡിയോ ആണ് ഷെയര്‍ ചെയ്തത്.

ഭക്ഷണ പ്രിയയയാ തനിക്ക് ഈ സ്ഥലം ഏറെ ഇഷ്ടമായെന്നും ഈ കൊച്ചു കുടിലിനുളളില്‍ രുചികരമായ നാടന്‍ ഭക്ഷണം കിട്ടുമെന്നും റിമി വീഡിയോയില്‍ പറയുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വൃത്തിയുളള ഗ്രാമം എന്ന് പ്രശ്സതി നേടിയ സ്ഥലമാണ് മൗലിനോഗ്.

വൃത്തിയും സൗന്ദര്യവുമുള്ള ഗ്രാമത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് റിമി വീഡിയോയിലൂടെ. താരത്തിന്റെ വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

CATEGORIES
TAGS

COMMENTS