മഞ്ജുവാര്യരെ കണ്ടിട്ടേ പോകു എന്ന വാശിയിൽ നാലു വയസുകാരി..!! വീഡിയോ വൈറൽ

മഞ്ജുവാര്യരെ കണ്ടിട്ടേ പോകു എന്ന വാശിയിൽ നാലു വയസുകാരി..!! വീഡിയോ വൈറൽ

മഞ്ജുവാര്യരെ കാണാനായി ഷൂട്ടിംഗ് സെറ്റില്‍ കാത്തിരുന്ന നാലുവയസ്സുകാരി ആണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. മലയാളത്തിലെ പ്രിയപ്പെട്ട നടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന മഞ്ജുവാര്യര്‍ക്ക് മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ ആരാധകരുണ്ടെന്ന തെളിവാണ് ഈ വാര്‍ത്തയില്‍ നിന്നും പുറത്തു വരുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ആണ് ഈ വീഡിയോ പുറത്ത് വന്നത്. മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ചതുര്‍മുഖം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ആണ് താരത്തെ കാണാനായി നാലുവയസുകാരി ശ്രവന്ദിക എത്തിയത്.

നാലു വയസ്സുള്ള കൊച്ചുമിടുക്കി മഞ്ജുവാര്യരെ കണ്ടിട്ടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നു പോകൂ എന്ന് വാശിപിടിക്കുകയായിരുന്നു. മഞ്ജുവിനെ കണ്ടിട്ടേ പോകു എന്ന വാശിയില്‍ അവള്‍ അവിടെ നില്‍ക്കുന്നത് കണ്ട അണിയറ പ്രവര്‍ത്തകരാണ് താരത്തെ വിവരമറിയിച്ചത്.

മഞ്ജു നേരിട്ടെത്തുകയും കുട്ടിയോട് സംസാരിച്ച് ഫോട്ടോ എടുത്ത് ശേഷമാണ് മടങ്ങിയത്. മഞ്ജു അഭിനയിച്ച എന്നും എപ്പോഴും എന്ന ചിത്രം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് കുഞഅഞു മിടുക്കി പറയുന്നു.

CATEGORIES
TAGS

COMMENTS