മക്കളുടെ നേട്ടങ്ങൾ കാണാൻ അദ്ദേഹം ഇല്ലാതെപോയി..!! സങ്കടം പങ്കുവച്ച് മല്ലിക സുകുമാരൻ

മക്കളുടെ നേട്ടങ്ങൾ കാണാൻ അദ്ദേഹം ഇല്ലാതെപോയി..!! സങ്കടം പങ്കുവച്ച് മല്ലിക സുകുമാരൻ

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളുടെ മക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. മക്കളുടെ നേട്ടങ്ങളില്‍ സന്തോഷിക്കാന്‍ സുകുമാരന്‍ ഇല്ലാത്തതിന്റെ സങ്കടമാണ് അമ്മ മല്ലികയ്ക്ക് ഇപ്പോള്‍. പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി പൃഥ്വി എടുത്ത പ്രത്യേക തയ്യാറെടുപ്പുകള്‍ കണ്ട് മലയാളികൾ അമ്പരന്നിരുന്നു.

ഇതിനെക്കുറിച്ച് മല്ലിക ഫേസ്ബുക്കില്‍ കുറിച്ച് വരികള്‍ സോഷ്യല്‍ മീഡിയ ഏറ്റെത്തിരുന്നു. മകനെ ദൈവം രക്ഷിക്കട്ടെ എന്നും അമ്മയുടെ പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ക്കുണ്ടാകും എന്നും താരം കുറിച്ചിരുന്നു. പൃഥ്വിരാജിന്റെ നേട്ടങ്ങള്‍ക്ക് പിന്നാലെ മരുമകള്‍ പൂര്‍ണിമ സംസ്ഥാനത്തെ മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാര്‍ഡ് കഴിഞ്ഞദിവസം നേടിയിരുന്നു.

അതിന്റെ സന്തോഷത്തോടൊപ്പം തന്നെ ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി. ഇത് എല്ലാം കാണാന്‍ അദ്ദേഹം ഇല്ലാത്ത സങ്കടം മാത്രമേ എനിക്കുള്ളൂ എന്നാണ് മല്ലിക ഇപ്പോള്‍ പറയുന്നത്.

പൃഥ്വിയുടെ ഇപ്പോഴത്തെ മേക്കോവറില്‍ തങ്ങള്‍ക്ക് ആശങ്ക ഉണ്ടോ എന്ന ചോദ്യത്തിന് നല്‍കുന്ന ഉത്തരം ഇല്ല എന്ന് തന്നെയാണ്. കാരണം അവന്റെ കാര്യങ്ങള്‍ നോക്കാന്‍ നല്ലൊരു ടീം തന്നെ പുറകില്‍ ഉണ്ടെന്നും തന്റെ മകളെ ദൈവം കാത്തുകൊള്ളും എന്നുള്ള വിശ്വാസം ഉണ്ട് എന്നാണ് മല്ലിക പറയുന്നത്.

CATEGORIES
TAGS

COMMENTS