‘ഭൂലോക മടിച്ചിയായ എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും സാധിക്കും..’ – വീണയെ ചലഞ്ച് ചെയ്ത നടി അശ്വതി

‘ഭൂലോക മടിച്ചിയായ എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും സാധിക്കും..’ – വീണയെ ചലഞ്ച് ചെയ്ത നടി അശ്വതി

കുങ്കുമപ്പൂവ് എന്ന സീരിയലിലെ അമല എന്ന വില്ലത്തി കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതിയെന്ന പ്രെസ്സിള ജെറിൻ. അതിന് മുമ്പ് കുടുംബപ്രേക്ഷകർക്ക് സുപരിചിതയാണ് താരം. അല്‍ഫോന്‍സാമ്മയുടെ വേഷത്തിൽ അഭിനയിച്ച് ഒരുപാട് പ്രശസ്തിയും അംഗീകാരങ്ങളും താരത്തെ തേടിയെത്തിയിരുന്നു.

തന്റേതായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ പെട്ടെന്നുതന്നെ ഇടംപിടിക്കാൻ താരത്തിന് സാധിച്ചു. വിവാഹിതയായ താരത്തിന് രണ്ട് പെൺകുട്ടികളുമുണ്ട്‌. 700-ൽ അധികം എപ്പിസോഡുകൾ ഉണ്ടായിരുന്ന കുങ്കുമപ്പൂവിന്റെ സീരിയലിലെ വില്ലത്തിയായി ഉള്ള അശ്വതിയുടെ പ്രകടനം ഇപ്പോഴും താരം ചില ഭാഗങ്ങൾ പങ്കുവെക്കാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കുറച്ചു നാൾ മുമ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു, താൻ നന്നാവാൻ പോവുകയാണ് എന്ന തലക്കെട്ടോടുകൂടി. താരം വണ്ണം കുറയ്ക്കാൻ പോകുന്നതിന്റെ തുടക്കമായിട്ടാണ് താരം ആ പോസ്റ്റ് ഇട്ടത്. കുറച്ചു തടി കുറഞ്ഞതായി അന്നത്തെ ആ ചിത്രത്തിൽ കാണാമായിരുന്നു.

എന്നാൽ ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് 105 കിലോയിൽ നിന്ന് 78 കിലോയിലേക്കുള്ള തന്റെ രൂപമാറ്റത്തിന്റെ രണ്ട് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ 9 മാസത്തിനുള്ളിലെ തന്റെ മാറ്റമാണിത്. ഭൂലോക മടിച്ചിയായ തനിക്ക് ഇത് പറ്റുമെങ്കിൽ നിങ്ങൾക്കും ഇത് തീർച്ചയായി സാധിക്കുമെന്ന് അശ്വതി കുറിച്ചു.

അതുമാത്രമല്ല തന്റെ ഈ ചലഞ്ച് ഏറ്റെടുക്കാൻ മറ്റൊരു താരത്തിനോട് അശ്വതി വെല്ലുവിളിക്കുകയും ചെയ്തു. നടിയും ബിഗ് ബോസ് താരവുമായിരുന്ന വീണ നായരെയാണ് അശ്വതി ഈ ചലഞ്ച് ചെയ്യാൻ താരം പറഞ്ഞിരിക്കുന്നത്. നീ ഈ ചലഞ്ച് ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അശ്വതി കുറിച്ചു.

CATEGORIES
TAGS