ബ്രൈഡൽ ഷവറിൽ തകർപ്പൻ ലുക്കിൽ സാനിയയുടെ സഹോദരി..!! ചിത്രങ്ങൾ കാണാം

ബ്രൈഡൽ ഷവറിൽ തകർപ്പൻ ലുക്കിൽ സാനിയയുടെ സഹോദരി..!! ചിത്രങ്ങൾ കാണാം

ആരാധകരുടെ പ്രിയങ്കരിയായി ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി അനാം മിര്‍സയുടെ ബ്രൈഡല്‍ ഷവര്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ഒക്ടോബറിലാണ് ഫാഷന്‍ സ്‌റ്റൈലിസ്റ്റും സാനിയയുടെ സഹോദരിയുമായ അനാം മിര്‍സയുടെ വിവാഹം നിശ്ചയിച്ചത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്റെ മകന്‍ ആസാദാണ് അനാമിനെ വിവാഹം ചെയ്യുന്നത്. ഈ ഡിസംബറിലാണ് വിവാഹം നടക്കുന്നത്. പക്ഷെ തിയതി പുറത്ത് വിട്ടിട്ടില്ല. ഇരുവരുടേയും വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അനാം ഒരു പ്രശസ്ത ഫാഷന്‍ സ്‌റ്റൈലിസ്റ്റാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനാമിന്റെ ചിത്രങ്ങളു വര്‍ക്കുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഫാഷന്‍ സ്റ്റൈലിസ്റ്റ് ആയതിനാല്‍ താരം ഗ്ലാമര്‍ ലോകത്തെ ഒരു കൊച്ചു സെലിബ്രിറ്റി കൂടിയാണ് അനാം.

ബ്രൈഡല്‍ ഷവറിന് സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്തിരുന്നു. ചിത്രങ്ങള്‍ സാനിയയുടെ അമാമും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സാനിയ മിര്‍സയും ചിത്രത്തിലുണ്ട്.

CATEGORIES
TAGS

COMMENTS