ബിഗ് ബ്രദറില്‍ നിന്ന് ഇടവേളയെടുത്ത് സുചിത്രയുമൊത്ത് ന്യൂസിലാന്‍ഡിലേക്ക്..!!

ബിഗ് ബ്രദറില്‍ നിന്ന് ഇടവേളയെടുത്ത് സുചിത്രയുമൊത്ത് ന്യൂസിലാന്‍ഡിലേക്ക്..!!

നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിന് ഇടവേള. മോഹന്‍ലാലും ഭാര്യ സുചിത്രയും അവധിക്കാലം ആഘോഷിക്കാനായി ന്യൂസീലന്‍ഡില്‍ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ന്യൂസീലന്‍ഡ് എയര്‍പോര്‍ട്ടില്‍ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം സിദ്ധിഖ് രചനയും സംവിധാനവും ചെയ്യുന്ന ബിഗ് ബ്രദറിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

ചിത്രം ഒരു ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്നതാണ്. എസ്. പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചിദാനന്ദന്‍ എന്നാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ മാത്രമല്ല ബോളിവുഡ് താരം അര്‍ബാസ് ഖാനും മോഹന്‍ ലാലിനൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്ന ടൈറ്റസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് ജനാര്‍ദ്ദനന്‍, സിദ്ദിഖ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

CATEGORIES
TAGS

COMMENTS