‘ചേച്ചി.. ഞങ്ങൾ കാത്തിരുന്ന ഫോട്ടോ..’ – മകനൊപ്പം നിൽക്കുന്ന ഫോട്ടോക്ക് ആരാധകരുടെ കമന്റ്

‘ചേച്ചി.. ഞങ്ങൾ കാത്തിരുന്ന ഫോട്ടോ..’ – മകനൊപ്പം നിൽക്കുന്ന ഫോട്ടോക്ക് ആരാധകരുടെ കമന്റ്

മലയാളികളുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബൻ കുഞ്ഞു ജനിച്ച വാർത്ത ഏറെ സന്തോഷമാണ് നമ്മളിൽ ഓരോ ആളുകൾക്കും ഉണ്ടാക്കിയത്. 2005 ൽ വിവാഹതിരായ കുഞ്ചാക്കോ ബോബനും പ്രിയക്കും 14 വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞു ജനിച്ചത്. താരം ഏറെ സന്തോഷത്തോടെയാണ് ആ വാർത്ത ആരാധകരെ അറിയിച്ചത്. താരത്തിനെ പോലെ തന്നെ ഒരുപാട് ആരാധകരും ഭാര്യ പ്രിയക്കുമുണ്ട്. ഫേസ്ബുക്കിൽ ഒരുപാട് പേർ പ്രിയയുടെ പേജ് ലൈക്ക് ചെയ്‌തിട്ടുണ്ട്‌.

അമ്മ കുഞ്ഞിനൊപ്പം നിൽക്കുന്ന ഫോട്ടോ ആദ്യമായാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രിയക്ക് ആരാധകരുടെ ധാരാളം കമ്മെന്റുകളും ലഭിച്ചു. ‘പ്രിയാ.. ഞങ്ങൾ കാത്തിരുന്ന ഫോട്ടോ..’, ‘വാവാച്ചി… ആ നോട്ടം മലയാള സിനിമയിലെ ചോക്ലറ്റ് പയ്യന്റെ ഇരിപ്പിടത്തിലേക്കാണ്..’ തുടങ്ങിയ നിരവധി കമെന്റുകൾ ഫോട്ടോക്ക് താഴെ വന്നു.

ഇസഹാക്ക് കുഞ്ചാക്കോ ബോബൻ എന്നാണ് കുഞ്ഞിന് ഇരുവരും ചേർന്ന് നൽകിയ പേര്. ശിശുദിനത്തിൽ കുഞ്ഞിനൊപ്പം അച്ഛനും അമ്മയും നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. മൂവരും കൂടി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

CATEGORIES
TAGS

COMMENTS