പ്രസവശേഷം തൂക്കം ഒറ്റയടിക്ക് 90 കടന്നു – സ്ലിമാവാൻ നവ്യാ ചെയ്ത ടെക്‌നിക് – വീഡിയോ കാണാം

പ്രസവശേഷം തൂക്കം ഒറ്റയടിക്ക് 90 കടന്നു – സ്ലിമാവാൻ നവ്യാ ചെയ്ത ടെക്‌നിക് – വീഡിയോ കാണാം

മലയാളികളുടെ ഏറെ പ്രിയങ്കരിയായ നടിമാരിൽ ഒരാളാണ് നവ്യാ നായർ. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന നവ്യാ പക്ഷേ ഡാൻസ് ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. ഇപ്പോഴും ചിരിച്ച മുഖത്തോട് മാത്രം കണ്ടിരുന്ന നവ്യായെ ആളുകൾ അന്നും എന്നും ഒരേ ലുക്കിൽ ആയിരുന്നു കണ്ടിരുന്നത്. എന്നാൽ ഒരു മാറ്റത്തിന് വഴിമാറുകയാണ് നവ്യാ ഇപ്പോൾ.

വനിതയ്ക്ക് നൽകിയ ഫോട്ടോഷൂട്ടിലാണ് നവ്യാ അല്പം മോഡേൺ ലുക്കിൽ കാണപ്പെടുന്നത്. കറുത്ത മുടിയിഴകളിൽ സ്വർണ നിറങ്ങൾ കാണാം. മുടികൾക്ക് കളർ അടിച്ച നവ്യാ കൂടുതൽ സുന്ദരിയായിരിക്കുകയാണ്. എന്നാൽ പ്രസവശേഷം താരം നേരിട്ട് ഒരു പ്രശ്‌നത്തെ പറ്റി വനിതയിൽ നവ്യാ പറയുന്നുണ്ട്.

‘പ്രസവശേഷം എന്റെ തൂക്കം ഒറ്റയടിക്ക് 90 കിലോ കടന്നു. സ്ഥിരമായി ഡാൻസ് പ്രാക്റ്റീസ് ചെയ്യുമായിരുന്നു. പക്ഷേ അതുകൊണ്ട് മാത്രം തൂക്കം കുറയില്ല. കൃത്യമായ വർക്ക് ഔട്ടും ഡയറ്റും ഫോളോ ചെയ്തു. അതിന്റെ ഫലം കണ്ടു. ഇപ്പോൾ വെയിറ്റ് നന്നായി കുറഞ്ഞു. ഐഡിയലായി.

ഡയറ്റെന്ന് പറയുമ്പോൾ പട്ടിണി ഒന്നും കിടക്കേണ്ട കാര്യമില്ല, ഉച്ചയ്ക്ക് ചോറും കഴിക്കും, നല്ലപോലെ മീനും അതിനൊടൊപ്പം കൂട്ടും. ബാക്കിയുള്ള സമയമങ്ങളിൽ ആഹാരം ലൈറ്റ് ആക്കും അത്രേയുള്ളു.. പിന്നെ ഞാൻ അത്ര ഫുഡ് കഴിക്കുന്ന ആളുമല്ല. നവ്യാ പറഞ്ഞു.

CATEGORIES
TAGS

COMMENTS