പ്രണയാർദ്രമായി സൗഭാഗ്യ..!! വിവാഹം അടുത്ത മാസമെന്ന് വെളിപ്പെടുത്തി ഇരുവരും

പ്രണയാർദ്രമായി സൗഭാഗ്യ..!! വിവാഹം അടുത്ത മാസമെന്ന് വെളിപ്പെടുത്തി ഇരുവരും

ഡബ്‌സ്മാഷിലൂടെയും ടിക്ടോക്കിലൂടെയും ആരാധകരെ കൈയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരകല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ നല്ലൊരു അഭിനേത്രിക്കൊപ്പം മികച്ച ഒരു നര്‍ത്തകി കൂടെയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ താരത്തിന്റെ വീഡിയോകളും ടികിടോക്കും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ സൗഭാഗ്യ വെങ്കിടേഷിന്റെ പുതിയ പ്രകടനമെല്ലാം സോഷ്യല്‍ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ഫോട്ടോഷൂട്ടാണ്.

ഇന്‍സ്റ്റഗ്രമിലൂടെയാണ് ഫോട്ടോസ് പുറത്ത് വിട്ടത്. അര്‍ജുനൊപ്പം പ്രണയാര്‍ദ്രമായി നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഫെബ്രുവരി 20 ആണ് വിവാഹദിവസം എന്നും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലാണ്. നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ രാജാറാം ആണ് സൗഭാഗ്യയുടെ പിതാവ്. ഭാര്യ താര കല്ല്യാണുമൊത്തും നൃത്ത വേദികളിലും സജീവമായിരുന്ന രാജാറാം.

CATEGORIES
TAGS

COMMENTS