പ്രണയവിവാഹമാണോ..?? മറുപടിയുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; വിവാഹ നിശ്ചയചിത്രങ്ങൾ വൈറൽ

പ്രണയവിവാഹമാണോ..?? മറുപടിയുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; വിവാഹ നിശ്ചയചിത്രങ്ങൾ വൈറൽ

മലയാളത്തിന്റെ പ്രിയതാരം വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു. ഐശ്വര്യയാണ് വധു. ഇരുവരുടേയും വിവാഹം ഫെബ്രുവരി രണ്ടിന് കോതമംഗലത്തു വച്ചാണ് നടക്കുന്നത്. മലയാള സിനിമയിലേക്ക് കടന്നു വന്നിട്ട് ചുരുങ്ങിയ കാലമെ ആയിള്ളുവെങ്കിലും യുവതാരനിരയില്‍ മുന്‍പന്തിയലാണ് താരത്തിന്റ സ്ഥാനം. ഇരുവരുടേയും കല്യാണനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച് കെട്ടുന്നതാണെന്നും വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചിയില്‍ പുതിയതായി പണികഴിപ്പിച്ച താരത്തിന്റെ വീട്ടിലേക്ക് മാറുന്നതും ഈ മാസമാണ്.

തിരക്കുകള്‍ കഴിഞ്ഞ് കല്യാണം മതിയെന്ന് വിചാരിച്ചാണ് ഇത്രയും വൈകിച്ചതെന്ന് വിഷ്ണു പറയുന്നു. ഭാവി വധു ഐശ്വര്യ ബിടെക് വിദ്യാര്‍ത്ഥിനിയാണ്. പഠന ശേഷം ഇപ്പോള്‍ പി എസ് സി കോച്ചിങ്ങിലാണെന്ന് താരം പറഞ്ഞു. കോതമംഗലം സ്വദേശിയാണ് ഐശ്വര്യ.

ബിഗ് ബ്രദറാ’ണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന് ശേഷമാണ് വിഷ്ണുവിന് മലയാള സിനിമയില്‍ കൈനിറയെ അവസരങ്ങളും ലഭിച്ചത്. അഭിനേതാവ് മാത്രമല്ല, നല്ലൊരു സ്‌ക്രിപ്റ്റ് റൈറ്റര്‍ കൂടിയാണ് താരം. ബിബിന്‍ജോര്‍ജും വിഷ്ണുവും ഒരുമിച്ചാണ് കഥയെഴുതുന്നത്.

CATEGORIES
TAGS

COMMENTS