പ്രണയത്തിലാണെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിവാഹനിശ്ചയം..!! ആരാധകർക്ക് സർപ്രൈസുമായി ഹർദിക് പാണ്ഡ്യ

പ്രണയത്തിലാണെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിവാഹനിശ്ചയം..!! ആരാധകർക്ക് സർപ്രൈസുമായി ഹർദിക് പാണ്ഡ്യ

പുതുവത്സരത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന്റെ പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ വാര്‍ത്തയാണ് പുറത്ത് വരുന്നത്.

നടി നടാഷ സ്റ്റാന്‍കോവിച്ചാണ് താരത്തിന്റെ വധുവായി എത്തുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് പുതുവത്സര തലേന്നാണ് ഹര്‍ദിക് സ്ഥിരീകരിച്ചത്. നതാഷയ്ക്കൊപ്പമുള്ള പ്രണയാതുരമായ ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

കടലിന്റെ പശ്ചാത്തലത്തില്‍ നടാഷയുടെ കൈപിടിച്ചുള്ള ചിത്രം പങ്കുവയ്ക്കുകയും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തു.

ന്യൂയറില്‍ ദുബായിയിലെ കടലില്‍വെച്ചായിരുന്നു തന്റെ പ്രണയം താരം കൈമാറിയതാണ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും പ്രണയതുരരായി അലങ്കരിച്ച ബോട്ടില്‍ കടലിലൂടെ യാത്രചെയ്യുന്നതും വീഡിയോയില്‍ ഉണ്ട്. ‘ഞാന്‍ നിന്റേയും നീ എന്നും എന്റേയും പ്രാണനാണ്’ എന്ന് വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.

CATEGORIES
TAGS

COMMENTS