പൊട്ടിക്കരഞ്ഞ് ലക്ഷ്മിയെ നിറകണ്ണുകളോടെ ചേർത്തുപിടിച്ച് ദീപിക പദുക്കോൺ  – വീഡിയോ വൈറൽ

പൊട്ടിക്കരഞ്ഞ് ലക്ഷ്മിയെ നിറകണ്ണുകളോടെ ചേർത്തുപിടിച്ച് ദീപിക പദുക്കോൺ – വീഡിയോ വൈറൽ

സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉറ്റു നോക്കുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ഛാപക്. ആ.സിഡ് ആ.ക്ര.മണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്.

ലക്ഷ്മിയായി സ്‌ക്രീനിലെത്തുന്നത് ആരാധകരുടെ പ്രിയപ്പെട്ട ദീപികാ പദുകോണ്‍ ആണ്. ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ആരാധകര്‍ വലിയ ആകാംക്ഷയിലാണ് ഉള്ളത്. ചിത്രം സംവിധാനം ചെയ്യുന്നത് മേഘ്‌ന ഗുല്‍സാര്‍ ആണ്.

ഇപ്പോഴിതാ ഈ കഴിഞ്ഞ ദിവസം ചിത്രത്തിലെ ഓഡിയോ ലോഞ്ചില്‍ നടന്ന ദീപികയുടെയും ലക്ഷ്മിയുടേയും വൈകാരിക നിമിഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ശങ്കര്‍ മഹാദേവന്‍ പാട്ട് പാടിയപ്പോഴാണ് ലക്ഷ്മിയുടെ കണ്ണ്‌ നിറഞ്ഞത്. ലക്ഷ്മിയെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ദീപികയേയും വീഡിയോയില്‍ കാണാം. ചിത്രം ജനുവരി 10നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രമോഷന്‍ ആണ് ലഭിക്കുന്നത്. മാത്രമല്ല ദീപികയുടെ അഭിനയവും കാണാന്‍ ആരാധകര്‍ ആകാംക്ഷയിലാണ് ഉള്ളത്. ചിത്രത്തിലെ ഒരു ഗാനവും പുറത്ത് വന്നിട്ടുണ്ട്.

CATEGORIES
TAGS

COMMENTS