പിറന്നാൾ ദിനത്തിൽ നാടൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നീലക്കുയിൽ സീരിയൽ നായിക സ്‌നിഷ ചന്ദ്രൻ

പിറന്നാൾ ദിനത്തിൽ നാടൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നീലക്കുയിൽ സീരിയൽ നായിക സ്‌നിഷ ചന്ദ്രൻ

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി സ്‌നിഷ ചന്ദ്രൻ. ഏഷ്യാനെറ്റിലെ നീലക്കുയിൽ എന്ന സീരിയലിലെ കസ്‌തൂരി എന്ന കഥാപാത്രം അവതരിപ്പിച്ചത് സ്‌നിഷ ആയിരുന്നു. ഈ അടുത്തിടെ ആയിരുന്നു സീരിയൽ അവസാനിച്ചത്. ക്ലൈമാക്സ് എപ്പിസോഡുകൾ കാണാൻ പ്രേക്ഷകർ ആകാംഷയോടെ ആണ് കാത്തിരുന്നത്.

ആദിവാസി യുവതിയായ കസ്‌തൂരി ഡോക്ടർ ആവണമെന്ന് മോഹത്തോട് തുടങ്ങുന്ന സീരിയലിൽ അവസാനിക്കുന്നത് ഡോക്ടറായിട്ടാണ്. നിരവധി ട്വിസ്റ്റുകളും സീരിയലിൽ ആദിത്യൻ എന്ന കഥാപാത്രവുമായുള്ള കല്യാണവും അതെ തുടർന്ന് നടക്കുന്ന പ്രതിസന്ധികളുമൊക്കെ ആണ് കഥ. സ്‌നിഷ സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരോട് തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കുന്നത്. ഇന്നലെയായിരുന്നു സ്‌നിഷയുടെ ജന്മദിനം. ജന്മദിനത്തിൽ ആരാധകർക്ക് നാടൻ ലുക്കുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സ്‌നിഷ. സാരിയോടുള്ള ഇഷ്ടം ചൂണ്ടികാണിച്ചു കൊണ്ടാണ് ഫോട്ടോസ് പങ്കുവച്ചത്.

ജന്മദിനത്തിന് ആരാധകർ താരത്തിന് ആശംസകൾ അറിയിച്ച് കമന്റുകൾ ഇടുന്നുണ്ട്. സീരിയലിലെ സുഹൃത്തുക്കളും താരത്തിന് ആശംസകൾ അറിയിച്ചു. ആദിത്യനായി എത്തിയ നിതിനും താരത്തിന് ജന്മദിനാശംസകൾ നേർന്നു. സീരിയലിൽ നടൻ വേഷമായിരുന്നെങ്കിൽ കൂടിയും മോഡേൺ ലുക്കിലുള്ള നിരവധി ഫോട്ടോസ് സ്‌നിഷ പങ്കുവെക്കാറുണ്ട്.

CATEGORIES
TAGS